Image

ദീപാ നിശാന്തിന്‍റെ മൂല്യനിര്‍ണയം റദ്ദാക്കി; പകരം സന്തോഷ് ഏച്ചിക്കാനം

Published on 09 December, 2018
ദീപാ നിശാന്തിന്‍റെ മൂല്യനിര്‍ണയം റദ്ദാക്കി; പകരം സന്തോഷ് ഏച്ചിക്കാനം

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ദിപാ നിശാന്തിനെ സ്കൂള്‍ കലോല്‍ത്സവത്തില്‍ വിധകര്‍ത്താവാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് തിരുത്തി. സ്കൂള്‍ കലോത്സവത്തില്‍ ഉപന്യാസ രചനയിലാണ് ദീപാ നിശാന്ത് വിധികര്‍ത്താവായി എത്തിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപയെ വിധി കര്‍ത്താവാക്കുന്നതിന് എതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. വിമര്‍ശനം കനത്തതോടെ ദീപയുടെ മൂല്യനിര്‍ണ്ണയം റദ്ദാക്കി സാഹിത്യകാരനായ സന്തോഷ് ഏച്ചിക്കാനത്തെ ജഡ്ജായി എത്തിച്ചു. ഇത് അപ്പീല്‍ കമ്മറ്റി അംഗീകരിച്ചു. 
ദീപാ നിശാന്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിപിഐയ്ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. 
മലയാളം ഉപന്യാസ മത്സരത്തിനാണ് ദീപ വിധികര്‍ത്താവായത്. കവിത മോഷണ കേസില്‍ ആരോപണ വിധേയ ആയ ദീപയെ വിധികര്‍ത്താവാക്കിയതിലൂടെ കലോത്സവത്തിന്‍റെ ശോഭ നഷ്ടപ്പെട്ടുവെന്ന് പ്രതീപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക