Image

കള്ളന്‍ ജഡ്ജിയാകുന്ന കാലം; സാംസ്കാരിക കേരളത്തിന്‍റെ അധപതനം

കലാകൃഷ്ണന്‍ Published on 09 December, 2018
കള്ളന്‍ ജഡ്ജിയാകുന്ന കാലം; സാംസ്കാരിക കേരളത്തിന്‍റെ അധപതനം
കള്ളന്‍ പോലീസും ജഡ്ജിയുമാകുന്ന കാലം. മാവേലി നാട് വാണ കാലത്ത് എള്ളോളമില്ല പൊളിവചനം എന്ന പഴമൊഴിപാട്ടില്‍ നിന്നാണ് കവിത മോഷ്ടിച്ച് ആളാകുന്നയാളെ കുട്ടികളുടെ കഴിവ് അളക്കുന്നതിനുള്ള ജഡ്ജിയാക്കുന്നത്. അവസാനം നാട്ടുകാര്‍ ഇടപെടുമെന്ന് വന്നപ്പോള്‍ വിദ്യഭ്യാസ വകുപ്പിന് അവരുടെ ജഡ്മെന്‍റ് റദ്ദ് ചെയ്ത് കൈകഴുകേണ്ടിയും വന്നു. എന്നാലും ഇത് സാംസ്കാരി കേരളത്തിന് നാണക്കേട് തന്നെ. ഇത്രയും ഉളുപ്പില്ലായ്മ വെച്ചു പുലര്‍ത്തുന്ന ഒരു അധ്യാപക അതിലും വലിയ നാണക്കേട് തന്നെ. 
കവിതാ മോഷണത്തില്‍ ആരോപണവിധേയ ആകുകയും ആരോപണം നൂറുശതമാനം സത്യമെന്ന് വെളിപ്പെടുകയും ചെയ്ത ദീപാ നിശാന്താണ് പുതിയ വിവാദത്തിലെയും കേന്ദ്രം. ഇത്തവണ പ്രതിക്കൂട്ടിലാകുന്നത് കേരളത്തിന്‍റെ വിദ്യാഭ്യാസ വകുപ്പ് കൂടിയാണ്. 
സ്കൂള്‍ യുവജനഉത്സവത്തില്‍ മലയാളം ഉപന്യാസ രചനയുടെ വിധികര്‍ത്താവായിട്ടാണ് കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപാ നിശാന്ത് എത്തുന്നത്. എസ്. കലേഷ് എന്ന കവിയുടെ കവി അപ്പാടെ മോഷ്ടിച്ച് സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നതാണ് സമീപ ദീവസങ്ങളില്‍ ദീപയെ വിവാദത്തില്‍ പെടുത്തിയ വിഷയം. തുടര്‍ന്ന് ശ്രീചിത്തിരന്‍ എന്ന സാംസ്കാരിക നായകനാണ് തനിക്ക് കവിത തന്നതെന്ന് ദീപ വെളിപ്പെടുത്തുന്നു. അപ്പോഴും മറ്റൊരാളുടെ കവിത താന്‍ തന്‍റെ പേരില്‍ പ്രസീദ്ധീകരിച്ചത് തെറ്റ് എന്ന് അവര്‍ അംഗീകരിക്കുന്നില്ല. ശ്രീചിത്തിരനാണ് കുഴപ്പക്കാരന്‍ പ്രസിദ്ധീകരിച്ച താനല്ല എന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. എഴുത്തുകാരന്‍ ടി.പി രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപയുടെ പ്രവൃത്തി അപ്പോഴും തെറ്റായി തന്നെ തുടരുന്നു എന്ന് പറയുമ്പോഴും ദീപ അത് അംഗീകരിക്കാന്‍ തയാറാകുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. 
കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ച ഒരാളെ ഉപന്യാസ രചനയുടെ വിധികര്‍ത്താവായി നിയമിക്കുമ്പോള്‍ അത് കുട്ടികള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണ് എന്ന് ഒരു നിമിഷം ഒന്ന് ആലോചിച്ചു നോക്കു. ഇതൊന്നും ഒരു തെറ്റല്ല എന്നാണോ. 
ഇനി മറ്റൊരു പ്രധാന കാര്യം. കവിത മോഷണ വിവാദം വന്നപ്പോള്‍ താന്‍ തെറ്റുകാരിയല്ല എന്ന് വരുത്താന്‍ ദീപ പറഞ്ഞ ന്യായം കലേഷിന്‍റെ കവിത താന്‍ വായിച്ചിട്ടില്ല. കലേഷിന്‍റെ മാത്രമല്ല പുതുകാല രചനകള്‍ പലതും താന്‍ വായിക്കാറില്ല. അങ്ങനെ വായിക്കുന്ന അറിവിന്‍റെ ഭണ്ഡാകാരമല്ല താന്‍ എന്നൊക്കെയാണ്. 
മലയാളം അധ്യാപികയാണ് ഈ പറയുന്നത് എന്ന് ഓര്‍ക്കണം. ഇംഗ്ലാഷ് എന്ന ഗ്ലോബല്‍ ലാഗുവേജ് അധ്യാപിക പോലുമല്ല. മലയാളം എന്ന റീജണല്‍ ലാംഗുവേജ് അധ്യാപികയാണ്. ഇവിടുത്തെ നവ എഴുത്തകള്‍ ഒരു മലയാളം അധ്യാപിക വായിക്കാതെ അവര്‍ എങ്ങനെ അധ്യാപനം നടത്തും. അല്ലെങ്കില്‍ അവര്‍ എങ്ങനെ അപ്ഡേറ്റഡാവും. അപ്പോള്‍ അപ്ഡേറ്റഡല്ലാത്ത അപ്ഡേറ്റഡല്ലാത്തത് ഒരു വലിയ സംഭവമായി പറയുന്ന ഒരു വിഡ്ഡി ഉപന്യാസ രചനയുടെ ജഡ്ജാകുമ്പോള്‍ കുട്ടികളുടെ നവീനമായ എഴുത്തിനെ അവര്‍ എത് നിലയില്‍ മനസിലാക്കും എന്നാണ് നമ്മള്‍ കരുതേണ്ടത്. 
ഇവിടെയാണ് ദീപയ്ക്ക ജഡ്ജാകാന്‍ യോഗ്യതയില്ലാതെ വരുന്നത്. ഇത് മനസിലാക്കാന്‍ വിദ്യഭ്യാസ വകുപ്പിന് കഴിയാതെ പോയി. 
ഇനി മനസിലാക്കേണ്ടത് മറ്റൊരു വിഷയമാണ്.  കലോത്സവ വേദിയില്‍ പ്രതിഷേധം ഉണ്ടായപ്പോവും ദീപ പറയുന്നത് സംഘപരിവാര്‍ പ്രതിഷേധിക്കുന്നു, എന്നെ അങ്ങനെ ഒതുക്കാമെന്ന് കരുതേണ്ട എന്നൊക്കെയാണ്. അതായത് കവിത മോഷ്ടിച്ചതിലുളള പ്രതിഷേധം തീര്‍ത്തും ആനാവശ്യം എന്നാണ് അവരുടെ വാദം. എന്തൊരു അധമപ്രവൃത്തിയാണിത്. അവരെ വിമര്‍ശിക്കുന്നത് മുഴുവന്‍ ആര്‍.എസ്.എസ് കാര്‍ മാത്രമാണോ. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് രമേശന്‍ ചെന്നിത്തല, എഴുത്തുകാരന്‍ ടി.പി രാജീവന്‍, അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍, കേരള വര്‍മ്മ കോളജിലെ തന്നെ അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ശ്രീമതി ബിന്ദു ടീച്ചര്‍ അങ്ങനെ സംഘപരിവാറിനെ നിശിതമായ വിമര്‍ശിക്കുന്ന എത്രയോ പേര്‍. ഇതൊന്നും കാണാതെ പോകുന്നത് ഒരു അധ്യാപിക എന്ന നിലയില്‍ ദീപയ്ക്ക് ഭൂഷണമല്ല. ഇത്തരക്കാരനെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ജാഗ്രതയാണ് സാംസ്കാരിക കേരളം കാണിക്കേണ്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക