Image

മത്സ്യബന്ധന ബോട്ടില്‍ നിന്നും നാവികസേന വന്‍ ആയുധശേഖരം പിടികൂടി

Published on 09 December, 2018
മത്സ്യബന്ധന ബോട്ടില്‍ നിന്നും നാവികസേന വന്‍ ആയുധശേഖരം പിടികൂടി
 
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നും വന്‍ ആയുധ ശേഭരം പിടികൂടി. സൊമാലിയന്‍ ബോട്ടില്‍ നിന്നാണ്‌ ആയുധങ്ങള്‍ പിടികൂടിയത്‌. സൊമാലിയയില്‍ നിന്ന്‌ ഇരുപത്‌ നോട്ടിക്കല്‍ മൈല്‍ അകലെ സൊക്രോട്ട ദ്വീപിനു സമീപത്തുനിന്നാണ്‌ ആയുധ ശേഖരം പിടികൂടിയത്‌. സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തിയ ബോട്ട്‌ നാവികസേന പരിശോധിച്ചപ്പോഴാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്‌.

കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യം ഏറെയുള്ള സൊമാലിയന്‍ മേഖലകളില്‍ കൊള്ളക്കാരില്‍ നിന്ന്‌ സംരക്ഷണം നല്‍കാന്‍ നിയോഗിച്ചിരുന്ന സുനയന കപ്പലിലെ ഉദ്യോഗസ്ഥരാണ്‌ ശനിയാഴ്‌ച പരിശോധന നടത്തിയത്‌. നാല്‌ എകെ 47 തോക്കുകളും ഒരു മെഷീന്‍ ഗണ്ണും മറ്റ്‌ വെടിക്കോപ്പുകളും ബോട്ടില്‍ നിന്ന്‌ കണ്ടെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക