Image

മന്ത്രി കെ.ടി ജലീലിനെ വെല്ലുവിളിച്ച്‌ പി.കെ. ഫിറോസ്‌

Published on 09 December, 2018
മന്ത്രി കെ.ടി ജലീലിനെ വെല്ലുവിളിച്ച്‌ പി.കെ. ഫിറോസ്‌


മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ യൂത്ത്‌ലീഗ്‌ പിന്നോട്ട്‌ പോയി എന്ന്‌ ആരും കരുതേണ്ടെന്ന്‌ യൂത്ത്‌ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്‌. യുവജനയാത്ര തുടങ്ങിയതോടെ ഇനി ബന്ധുനിയമന വിവാദം യൂത്ത്‌ലീഗ്‌ ഉന്നയിക്കില്ലെന്നാണ്‌ ജലീല്‍ കരുതുന്നത്‌.

എന്നാല്‍ ആവനാഴിയിലെ ചില അസ്‌ത്രങ്ങള്‍ മാത്രമാണ്‌ യൂത്ത്‌ലീഗ്‌ പുറത്തെടുത്തത്‌. യൂത്ത്‌ലീഗിന്റെ കളി വരും ദിനങ്ങളില്‍ കെ.ടി ജലീല്‍ കാണാനിരിക്കുന്നതേയുള്ളൂ- ഫിറോസ്‌ വ്യക്തമാക്കി. പഴശ്ശിയുടെ യുദ്ധമുറകള്‍ കമ്പനി കാണാനിരിക്കുന്നതേയുള്ളൂവെന്നും പികെ ഫിറോസ്‌ പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചൊതുക്കി മന്ത്രി ജലീലിനെ രക്ഷിച്ചെടുക്കാമെന്നാണ്‌ സര്‍ക്കാര്‍ വ്യാമോഹമെങ്കില്‍ നടക്കില്ലെന്ന്‌ എം.എസ്‌.എഫ്‌ മുന്നറിയിപ്പ്‌ നല്‍കി. തികച്ചും സമാധാനപരമായി സമരം നടത്തിയവര്‍ക്ക്‌ നേരെ പൊലീസ്‌ നടത്തിയത്‌ മുന്നറിയിപ്പില്ലാത്ത അതിക്രമമാണ്‌.

പൊലീസ്‌ സ്റ്റേഷനില്‍ വെച്ചു പോലും ക്രൂരമായാണ്‌ നേതാക്കളെയും വിദ്യാര്‍ത്ഥികളെയും തല്ലിച്ചതച്ചത്‌. കള്ളക്കേസ്‌ പിന്‍വലിച്ച്‌ ഇക്കാര്യത്തില്‍ കുറ്റക്കാരായ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക