Image

മധ്യപ്രദേശില്‍ ബിജെപി വിജയം ഉറപ്പിച്ച്‌ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍

Published on 09 December, 2018
മധ്യപ്രദേശില്‍ ബിജെപി വിജയം ഉറപ്പിച്ച്‌ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍


ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടക്കുന്നതെന്നാണ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങളുടെ പ്രവചനം. എല്ലാ സര്‍വ്വേകളും കോണ്‍ഗ്രസിനാണ്‌ മുന്‍തൂക്കം പ്രവചിക്കുന്നത്‌.

ഡിസംബര്‍ പതിനൊന്നാം തീയതിയാണ്‌ അഞ്ച്‌ സംസ്ഥാനങ്ങളിലേയും ജനവിധി അറിയുക. യാതൊരു സംശയങ്ങള്‍ക്കും ഇട നല്‍കാതെ രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലെത്തുമെന്ന്‌ ഉറപ്പിച്ച്‌ പറയുകയാണ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍. എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ എന്തായാലും ഫലം വരുന്നതുവരെ പ്രതീക്ഷ കൈവിടാന്‍ ഒരുക്കമല്ല എന്ന നിലപാടിലാണ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍.

മധ്യപ്രപദേശില്‍ പതിനഞ്ച്‌ വര്‍ഷമായി തുടര്‍ന്നു വരുന്ന ബിജെപി ഭരണത്തിന്‌ ഇത്തവണ അന്ത്യം കുറിക്കാനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. എന്നാല്‍ ഫലം വരുന്നതിന്‌ മുന്‍പ്‌ സംസ്ഥാനത്ത്‌ ബിജെപി വിജയാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപി നാലാം തവണയും അധികാരത്തില്‍ എത്തുമെന്ന ഉറപ്പിച്ച്‌ പറയുകയാണ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക