Image

വിദേശ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധന

Published on 09 December, 2018
വിദേശ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധന
 ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക്‌.

എണ്ണായിരം കോടി ഡോളര്‍ (5.71 ലക്ഷം കോടിയോളം ഇന്ത്യന്‍ രൂപ) ആണ്‌ ഈ വര്‍ഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക്‌ അയച്ചതെന്നാണ്‌ പുറത്തുവിട്ട കണക്കുകള്‍. ലോകത്ത്‌ വിദേശരാജ്യങ്ങളില്‍ നിന്ന്‌ ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി.

ഇന്ത്യയ്‌ക്ക്‌ ശേഷം ചൈനയും മെക്‌സിക്കോയും ഫിലിപ്പൈന്‍സുമാണ്‌ ഏറ്റവുമധികം പണം വിദേശത്ത്‌ നിന്ന്‌ സ്വീകരിക്കുന്നത്‌. അമേരിക്ക അടക്കമുള്ള വിദേശ സാമ്‌ബത്തിക മേഖലകള്‍ ശക്തിപ്രാപിച്ചതും എണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ്‌ രാജ്യത്തേക്ക്‌ കൂടുതല്‍ പണം എത്താനുള്ള കാരണമായി പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക