Image

നോര്‍ത്ത് ടെക്‌സസ്സില്‍ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും

പി.പി. ചെറിയാന്‍ Published on 10 December, 2018
നോര്‍ത്ത് ടെക്‌സസ്സില്‍ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും
ടെക്‌സസ്: ലിറ്റില്‍ ഫില്‍സ്, നോര്‍ത്ത് വെസ്റ്റ് ലബക്ക്, ഏബലിന്‍, വിചിറ്റഫാള്‍സ് തുടങ്ങിയ നോര്‍ത്ത് ടെക്‌സസ് പ്രദേശങ്ങളില്‍ ഡിസംബര്‍ 7, 8, തിയ്യതികളില്‍ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും ജന ജീവിതത്തെ കാര്യമായി ബാധിച്ചു.
വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ ലബക്കില്‍ 10 ഇഞ്ച് സ്റ്റോം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍ അടച്ചിടുകയും, ശനിയാഴ്ച ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റി(ലബക്ക്)യില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.

കനത്ത മഞ്ഞുവീഴ്ചക്കൊപ്പം ശക്തമായ മഴയും, കാറ്റും ഉണ്ടായതോടെ റോഡ് ഗതാഗതവും താറുമാറാക്കി.

ലിറ്റില്‍ ഫീല്‍ഡ്, നോര്‍ത്ത് വെസ്റ്റ് ലബക്ക് എന്നിവിടങ്ങളില്‍ 9 ഇഞ്ചും, ആബിലിന്‍, വിചിറ്റ ഫോള്‍സ് എന്നിവിടങ്ങളില്‍ 3 ഇഞ്ചു സ്‌നോയും ലഭിച്ചതായി നാഷ്ണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഡാളസ്സില്‍ ചെയ്ത കനത്ത മഴ താപനില 35-40 ഡിഗ്രിവരെ താഴ്ത്തി. പതിവിന് വിപരീതമായ കാലാവസ്ഥാ വ്യതിയാനം എല്ലായിടത്തും പ്രത്യക്ഷമാണ്.

നോര്‍ത്ത് ടെക്‌സസ്സില്‍ കനത്ത മഞ്ഞു വീഴ്ചയും പേമാരിയുംനോര്‍ത്ത് ടെക്‌സസ്സില്‍ കനത്ത മഞ്ഞു വീഴ്ചയും പേമാരിയുംനോര്‍ത്ത് ടെക്‌സസ്സില്‍ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക