Image

കേന്ദ്രമന്ത്രിക്കെതിരെ ക്രിമിനല്‍ മാനനഷ്‌ടക്കേസുമായി ശശിതരൂര്‍

Published on 10 December, 2018
കേന്ദ്രമന്ത്രിക്കെതിരെ ക്രിമിനല്‍ മാനനഷ്‌ടക്കേസുമായി ശശിതരൂര്‍

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മാനനഷ്‌ടക്കേസ് നല്‍കി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളായതുകൊണ്ട് കൈകൊണ്ടെടുക്കാനും ചെരിപ്പ് കൊണ്ട് തല്ലിക്കൊല്ലാനും കഴിയില്ലെന്ന്‌ തരൂര്‍ മോദിക്കെതിരെ പരാമര്‍ശമുയര്‍ത്തി. ഇതിന് മറുപടിയായി കൊലക്കേസിലെ പ്രതി ഭഗവാന്‍ ശിവനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്‌തു. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം മനഃപൂര്‍വമുള്ള അവഹേളനമാണെന്നും, അതിനാല്‍ രവിശങ്കര്‍ പ്രസാദ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് തരൂര്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു.നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. എന്നാല്‍, തരൂരിന്റെ ആവശ്യം മന്ത്രി തള്ളി. മാപ്പ് പറയുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് തരൂര്‍ മാനനഷ്‌ടക്കേസ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക