Image

മദ്യവില്‍പ്പനയില്‍ അഴിമതി; അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷത്തിന്റേതെന്ന് ടി.പി രാമകൃഷ്ണന്‍

Published on 10 December, 2018
മദ്യവില്‍പ്പനയില്‍ അഴിമതി; അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷത്തിന്റേതെന്ന് ടി.പി രാമകൃഷ്ണന്‍

 അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.

മദ്യവില്‍പ്പനയില്‍ അഴിമതി ആരോപണം ഉന്നയിക്കാന്‍ പറ്റില്ലെന്നും വിദേശമദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയത് 2007ലാണെന്നും ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടന്നത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണെന്നും സര്‍ക്കാറിന്റെ മദ്യനയത്തിന് അനുകൂലമായ തീരുമാനമാണ് എടുത്തതെന്നും മന്ത്രി പറഞ്ഞു.

മദ്യവില്‍പ്പനയില്‍ അഴിമതി നടന്നെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക