Image

പ്രണവ്‌ മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ എത്തി

Published on 10 December, 2018
പ്രണവ്‌ മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ എത്തി


പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌ വിട്ടു. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ പോസ്റ്റര്‍ പുറത്തു വിട്ടത്‌. കോട്ടും സ്യൂട്ടും ധരിച്ച്‌ കൂളിങ്‌ ഗ്ലാസില്‍ തകര്‍പ്പന്‍ ഗെറ്റപ്പിലാണ്‌ പ്രണവ്‌ പോസ്റ്ററില്‍. സിനിമ ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്‌നറാണെന്ന്‌ ഉറപ്പിക്കുന്നതാണ്‌ പോസ്റ്റര്‍.

ആദി എന്ന ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ്‌ നായകനായ രണ്ടാമത്തെ ചിത്രമാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വിസ്‌മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട്‌ മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ്‌ ഈ ചിത്രത്തിലുമുള്ളത്‌.

വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആണ്‌ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. പ്രണവ്‌ മോഹന്‍ലാലിന്റെ സര്‍ഫിങ്‌ രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്‌.

ഒരു സര്‍ഫറിന്റെ വേഷത്തിലാണ്‌ പ്രണവ്‌ എത്തുന്നത്‌. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ്‌ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ്‌ പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ്‌ തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ്‌ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തത്‌.

ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്‌, സൗത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായിരുന്നു. പുതുമുഖ നടി റേച്ചല്‍ ആണ്‌ ഈ ചിത്രത്തില്‍ പ്രണവിന്‌ നായികയായെത്തുന്നത്‌.

മനോജ്‌ കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ്‌ കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്‌. ആക്ഷന്‌ ഒപ്പം റൊമാന്‌സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്‌. നോട്ട്‌ എ ഡോണ്‍ സ്റ്റോറി എന്ന ടാഗ്‌ ലൈനോടെയാണ്‌ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്‌.
ഇരുപതാം നൂറ്റാണ്ട്‌ എന്ന സൂപ്പര്‍ഹിറ്റ്‌ മോഹന്‍ലാല്‍ ചിത്രത്തിനോട്‌ പേരിന്‌ സാമ്യമുള്ളതിനാണ്‌ നോട്ട്‌ എ ഡോണ്‍ സ്റ്റോറി എന്ന തലക്കെട്ട്‌ ഉപയോഗിച്ചിരിക്കുന്നത്‌.
അരുണ്‍ ഗോപി തന്നെയാണ്‌ ചിത്രത്തിന്റെ തിരക്കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക