Image

വിജയ് മല്യയെ ഇന്ത്യയ്ക്ക് നല്‍കാന്‍ ബ്രീട്ടീഷ് കോടതി ഉത്തരവ്

Published on 10 December, 2018
വിജയ് മല്യയെ ഇന്ത്യയ്ക്ക് നല്‍കാന്‍ ബ്രീട്ടീഷ് കോടതി ഉത്തരവ്

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പാതട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്. ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ഇന്ത്യയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. നിലവില്‍ ബ്രിട്ടനില്‍ കഴിയുകയാണ് മല്യ. കോടതി ഉത്തരവിനെ ഇന്ത്യ സ്വാഗതം ചെയ്തു. മല്യയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്ന് സിബിഐ പ്രതികരിച്ചു. 
വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസാണ് വിജയ്മല്യക്കെതിരെയുള്ളത്. വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിയമ നടപടികളിലേക്ക് കടന്നതോടെ മല്യ 2016ലാണ് രാജ്യം വിട്ടത്. 
എന്നാല്‍ ബ്രിട്ടനിലും നിയമനടപടികള്‍ എതിരാകുമെന്ന് വന്നതോടെ ബാങ്കുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് മല്യ പ്രഖ്യാപിച്ചിരുന്നു. കിംങ്ഫിഷര്‍ കമ്പിനിയുടെ ബിസ്നസ് തകര്‍ന്നത് കൊണ്ടാണ് തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ പോയതെന്നും കമ്പിനിയിലെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള തുകയും തിരിച്ചു നല്‍കാമെന്നും മല്യ പറഞ്ഞിരുന്നു. 
എന്തായാലും കോടതി വിധി മല്യക്ക് പ്രതികൂലമാണെങ്കിലും അപ്പീല്‍ നല്‍കാനുള്ള സാവകാശം മല്യക്ക് നല്‍കിയിട്ടുണ്ട്. മല്യയെന്ന കുറ്റവാളിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക