Image

എംബസ്സിയില്‍ നിന്നും വിരമിയ്ക്കുന്ന സെക്കന്‍ഡ് സെക്രട്ടറി ടി.ടി ജോര്‍ജ്ജിനെ നവയുഗം ആദരിച്ചു

Published on 10 December, 2018
എംബസ്സിയില്‍ നിന്നും വിരമിയ്ക്കുന്ന സെക്കന്‍ഡ് സെക്രട്ടറി ടി.ടി ജോര്‍ജ്ജിനെ നവയുഗം ആദരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികചുമതലകളില്‍ നിന്നും വിരമിയ്ക്കുന്ന സെക്കന്‍ഡ് സെക്രട്ടറിയും, മലയാളിയുമായ ശ്രീ. ടി.ടി ജോര്‍ജ്ജ് സാറിന് നവയുഗം സാംസ്‌ക്കാരികവേദി ആദരവ് കൈമാറി.

ഇന്ത്യന്‍ എംബസ്സിയിലെ ഹൗസ് മെയിഡ്  വെല്‍ഫെയര്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ശ്രീ.ടി.ടി.ജോര്‍ജ്ജ്, ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് നവയുഗം അദ്ദേഹത്തെ ആദരിച്ചത്.

എംബസ്സിയില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് നവയുഗത്തിന്റെ ആദരവ് അദ്ദേഹത്തിന് കൈമാറി.

നിയമക്കുരുക്കിലായ ഇന്ത്യക്കാരായ ഹൌസ്‌ മെയിഡ്കളെ രക്ഷിയ്ക്കാനായി നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പിന്തുണയും, സഹായവും ലഭിച്ചിരുന്നു. സൗദി അറേബ്യയില്‍ ജോലിയ്ക്കായി എത്തപ്പെടുകയും, സാഹചര്യങ്ങള്‍ മൂലം നിയമക്കുരുക്കുകളില്‍ അകപ്പെടുകയും ചെയ്ത ഇന്ത്യന്‍ വനിതകളുടെ ജീവിതത്തില്‍ പ്രത്യാശയുടെ വെളിച്ചം പകരാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

തിരുവല്ല സ്വദേശിയായ ശ്രീ ജോര്‍ജ്ജ് ഡല്‍ഹിയിലാണ് കുടുംബത്തോടൊപ്പം താമസിയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് നവയുഗം എല്ലാ ആശംസകളും നേര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക