Image

സി.എന്‍ ബാലകൃഷ്ണന്‍ (84) അന്തരിച്ചു

Published on 10 December, 2018
സി.എന്‍ ബാലകൃഷ്ണന്‍ (84) അന്തരിച്ചു
കൊച്ചി: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (84) അന്തരിച്ചു.

തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അദ്ദേഹം വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു.

തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റും വൈസ് പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക