Image

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ മുന്നേറുന്നു

Published on 10 December, 2018
രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ മുന്നേറുന്നു

രാജസ്ഥാന്‍: രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപി തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90 സീറ്റുകളില്‍ കോണ്ഡഗ്രസ്‌ മുന്നേറുന്നു. അതേസമയം 71 സീറ്റുകളില്‍ മാത്രമാണ്‌ ബിജെപിയുടെ മുന്നേറ്റമുള്ളത്‌. രാജസ്ഥാനില്‍ അധികാരം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. കൂടാതെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ക്കെല്ലാം രാജസ്ഥാനില്‍ ലീഡ്‌ നിലയില്‍ മുന്നിട്ട്‌ നില്‍ക്കുകയാണ്‌.

200 സീറ്റുകളുള്ള രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ആള്‍വാര്‍ ജില്ലയിലെ രാംഗഢ്‌ മണ്ഡലത്തില്‍ ബിഎസ്‌പി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ അവിടെ തെരഞ്ഞെടുപ്പ്‌ മാറ്റി വച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക