Image

കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഹ്ലാദം, തകര്‍ന്നടിഞ്ഞ് ബിജെപി

Published on 10 December, 2018
കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഹ്ലാദം, തകര്‍ന്നടിഞ്ഞ് ബിജെപി

വോട്ടെണ്ണല്‍ റൗണ്ടില്‍ പകുതി പൂര്‍ത്തിയാകുമ്പോള്‍ ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വ്യക്തമായ ആധിപത്യം നേടി കോണ്‍ഗ്രസ് കാമ്പ് ആഹ്ലാദത്തിലേക്ക് കടന്നു. ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് അവസാന നിമിഷം വരെ കരുതിയിരുന്ന ചത്തീസ്ഗഡ്ഡില്‍ കോണ്‍ഗ്രസ് തരംഗം തീര്‍ത്തിരിക്കുന്നു. കോണ്‍ഗ്രസിനെ ഏറെ ആഹ്ലാദിപ്പിക്കുന്നതും ബിജെപിയെ ഞെട്ടിച്ചിരിക്കുന്നതും ഈ ചത്തീസ്ഗഡ്ഡിലെ വിധി തന്നെ. 
വലിയ വിജയം പ്രതീക്ഷിക്കാത്ത മധ്യപ്രദേശിലും ഒപ്പത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ വലിയ തരംഗം പ്രതീക്ഷച്ചങ്കിലും വിചാരിച്ച മേല്‍ക്കൈ നേടാന്‍ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്പഴും കഴിഞ്ഞിട്ടില്ല. പക്ഷെ രാജസ്ഥാനില്‍ കേവല ഭൂരിപക്ഷത്തിന് വെറും അഞ്ച് സീറ്റുകള്‍ മാത്രം മതിയാകും കോണ്‍ഗ്രസിന്.
എന്തായാലും ഇലക്ഷന്‍ ഫല സൂചനകള്‍ തെളിയിക്കുന്നത് മോദി പ്രഭാവം അവസാനിച്ചുവെന്നും രാഹുല്‍ യുഗത്തിന്‍റെ ഉദയമായി എന്നുമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക