Image

കത്വ കേസ്‌; അഭിഭാഷക താമസിക്കാന്‍ വാടക വീടു പോലും കിട്ടാത്ത അവസ്ഥയില്‍

Published on 11 December, 2018
  കത്വ കേസ്‌; അഭിഭാഷക താമസിക്കാന്‍ വാടക വീടു പോലും കിട്ടാത്ത അവസ്ഥയില്‍

ശ്രീനഗര്‍: കത്വയില്‍ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെണ്‍കുട്ടിയുടെ മുന്‍ അഭിഭാഷക ദീപിക സിംഗ്‌ രജാവത്തിന്‌ താമസിക്കാന്‍ വാടക വീട്‌ പോലും ലഭിക്കുന്നില്ലെന്ന്‌ റിപ്പോര്‍ട്ട്‌.

കത്വ കേസില്‍ നിന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം ദീപിക സിംഗ്‌ രജാവത്തിനെ മാറ്റിയിരുന്നു. അധികം വൈകാതെ താമസിച്ചിരുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ്‌ ഒഴിയണമെന്ന നിര്‍ദ്ദേശവുമെത്തി.

കത്വ കേസ്‌ഏറ്റെടുത്തതോടെ ദീപികയ്‌ക്ക്‌ നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നു. വധഭീഷണി വരെ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ്‌ കാശ്‌മീര്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്‌തി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി നല്‍കിയത്‌. എന്നാല്‍ മുഫ്‌തി ഗവണ്‍മെന്റ്‌ അധികാരമൊഴിഞ്ഞതോടെ ക്വാര്‍ട്ടേഴ്‌സ്‌ ഒഴിഞ്ഞു കൊടുക്കാനുള്ള നിര്‍ദ്ദേശവുമെത്തി.

ദീപിക സിം?ഗിന്റെ അവസ്ഥ വെളിപ്പെടുത്തി മെഹബൂബ മുഫ്‌തി ട്വീറ്റ്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക