Image

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ കേവലഭൂരിപക്ഷത്തിലേക്ക്‌

Published on 11 December, 2018
രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ കേവലഭൂരിപക്ഷത്തിലേക്ക്‌


ജയ്‌പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ കേവലഭൂരിപക്ഷത്തിലേക്ക്‌ ലീഡ്‌ നില ഉയര്‍ത്തവേ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ പാര്‍ട്ടി നേതാവ്‌ കേന്ദ്രമന്ത്രി താവാര്‍ ചന്ദ്‌ ഗെഹ്‌ലോട്ട്‌. ഹിന്ദുസ്ഥാന്‍ ടൈംസ്‌ ആണ്‌ ഇത്‌ സംബന്ധിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ 99 സീറ്റില്‍ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. 101 സീറ്റാണ്‌ കേവലഭൂരിപക്ഷത്തിന്‌ വേണ്ടത്‌.

76 സീറ്റിലാണ്‌ ബി.ജെ.പി ലീഡ്‌ ചെയ്യുന്നത്‌. മറ്റുള്ളവര്‍ 24 സീറ്റില്‍ ലീഡ്‌ ചെയ്യുന്നു.

അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജസ്ഥാനില്‍ വലിയ തിരിച്ചടിയാണ്‌ ബി.ജെ.പി മന്ത്രിമാര്‍ നേരിട്ടത്‌. മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്‌.

രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ്‌ മന്ത്രി അരുണ്‍ ചതുര്‍വേദി ജയ്‌പൂരിലെ സിവില്‍ ലൈന്‍ മണ്ഡലത്തില്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക്‌ പിന്നിലാണ്‌.

കൃഷി മന്ത്രി പ്രഭു ലാല്‍ സൈനിയും 2000 വോട്ടുകള്‍ക്ക്‌ പിന്നിലാണ്‌. രാജസ്ഥാനിലെ അന്‍ത സീറ്റില്‍ നിന്നായിരുന്നു ഇദ്ദേഹം ജനവിധി തേടിയത്‌.

രാജസ്ഥാനിലെ തന്നെ ജലവിഭവ വകുപ്പ്‌ മന്ത്രിയായ രാംപ്രതാപ്‌ 1000 വോട്ടുകള്‍ക്ക്‌ പിന്നിലാണ്‌. ഹനുമന്‍ഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്‌.

നഗരവികസന വകുപ്പ്‌ മന്ത്രി ശ്രീചന്ദ്ര്‌ ക്രിപാലിനിയും 500 വോട്ടുകള്‍ക്ക്‌ പിന്നിലാണ്‌. നിമാഗേര മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക