Image

രാഹുല്‍ തരംഗത്തില്‍ കോണ്‍ഗ്രസ്,ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനായില്ല

Published on 11 December, 2018
രാഹുല്‍ തരംഗത്തില്‍ കോണ്‍ഗ്രസ്,ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനായില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 'സൈമി ഫൈനല്‍' ആയി വിശേഷിപ്പിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനായില്ല. മാത്രമല്ല ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു.

ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പില്‍ ഒടുവിലത്തെ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ്സും ബി.ജെ.പിയും കനത്ത പോരാട്ടത്തിലാണ്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ്സിന് 96 ഉം ബി.ജെ.പിക്ക് 84 ഉം സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പി തുടര്‍ച്ചയായി ഭരിച്ചുവന്ന ഛത്തിസ്ഗഡിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ഇവിടെയും മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു.

തെരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറാമില്‍ 40 സീറ്റ് മാത്രമാണ് ഉള്ളത്. ഇവിടെ 27 സീറ്റുകളുമായി മിസോ നാഷണല്‍ ഫ്രണ്ട് അധികാരം ഉറപ്പിച്ചു. കേവലം ഏഴുസീറ്റ് മാത്രമാണ് ഇവിടെ കോണ്‍ഗ്രസ്സിനു ലഭിച്ചത്.

119 സീറ്റുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇവിടെ 84 സീറ്റില്‍ ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നു. തെലങ്കാനയിലും മിസോറാമിലും കോണ്‍ഗ്രസ്സിന് വിജയിക്കാനായില്ലെങ്കിലും ബദ്ധശത്രുവായ ബി.ജെ.പിക്ക് ഈ സംസ്ഥാനങ്ങളില്‍ ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആശ്വസത്തിലാണ് കോണ്‍ഗ്രസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക