Image

പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതിയില്‍ നിന്നും പ്രുമഖ സാമ്ബത്തിക വിദഗ്ധനായ സുര്‍ജിത് ബല്ല രാജിവെച്ചു

Published on 11 December, 2018
 പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതിയില്‍ നിന്നും പ്രുമഖ സാമ്ബത്തിക വിദഗ്ധനായ സുര്‍ജിത് ബല്ല രാജിവെച്ചു

 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് പുറകേ മറ്റൊരു രാജി കൂടി. പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതിയില്‍ നിന്നും പ്രുമഖ സാമ്ബത്തിക വിദഗ്ധനായ സുര്‍ജിത് ബല്ലയാണ് രാജിവച്ചത്. പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ പാര്‍ട് ടൈം അംഗമായ സുര്‍ജിത് ബല്ല ഡിസബര്‍ ഒന്നിന് രാജിവച്ചതായി ട്വിറ്ററീലുടെയാണ് അറിയിച്ചത്. ഭല്ലയുടെ രാജി പ്രധാനമന്ത്രി അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് അദ്ദേഹത്തിന്‍റെ രാജിയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറയുന്നു. ഇഎസി പിഎം എന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സാമ്ബത്തിക ഉപദേശക സമിതിയാണ്. സാമ്ബത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ഉപദേശങ്ങള്‍ നല്കുന്ന സമിതിയാണിത്. ആറംഗസമിതിയില്‍ രാജ്യത്തെ പ്രമുഖ സാമ്ബത്തിക വിദഗ്ധരായ ബിബേക് ഒബ്‌റോയ് ചെയര്‍മാനും, രത്തന്‍ പി വറ്റല്‍, റത്തിന്‍ റോയ്, അഷിമ ഗോയല്‍, ശര്‍മിക രവി എന്നിവരാണ് സമിതി അംഗങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക