Image

സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

സാജന്‍ തോമസ് Published on 11 December, 2018
 സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (എ.എ.ഐ.എസ്.ഡബ്ല്യു) 2019- 20 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് -റോയി തോമസ്, വൈസ് പ്രസിഡന്റ്- ജയ്‌സ് ജോസഫ്, സെക്രട്ടറി- സാജന്‍ തോമസ്, ജോയിന്റ് സെക്രട്ടറി- സജി ജോസഫ്, ബോര്‍ഡ് ചെയര്‍മാന്‍ -അബ്രഹാം തോമസ്, ട്രഷറര്‍- ജെന്നി ജോസഫ്.

2018 നവംബര്‍ പത്താംതീയതി ക്വീന്‍സില്‍ ചേര്‍ന്ന എ.എ.ഐ.എസ്.ഡബ്ല്യു ഫാമിലി ഹോളിഡേ പാര്‍ട്ടിയോടനുബന്ധിച്ച് നടന്ന ജനറല്‍ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മീറ്റിംഗില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫ്രാന്‍സീസ് പള്ളുപേട്ട അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു കുരുവിള സ്വാഗതവും ട്രഷറര്‍ ജോസഫ് അമാക്കില്‍ നന്ദിയും പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് എ.എ.ഐ.എസ്.ഡബ്ല്യു സ്ഥാപക നേതാവും ബോര്‍ഡ് ചെയര്‍മാനുമായ അബ്രഹാം തോമസ് ആശംസകള്‍ അര്‍പ്പിച്ചു. റോയി തോമസിന്റെ നേതൃത്വത്തിലുള്ള ടീമിനു അംഗങ്ങളെല്ലാവരും എല്ലാ സഹകരണവും ചെയ്തുകൊടുക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയുടെ കീഴില്‍ ബ്രോങ്ക്‌സ് ഫിസിക്യാട്രിക് സെന്ററിന്റെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ആയി നിയമിതനാകുകയും ദീര്‍ഘകാലം അവിടെ ജോലി ചെയ്യുകയും ചെയ്ത റോയി തോമസ് പ്രസിഡന്റായി സംഘടനയുടെ സാരഥ്യം ഏറ്റെടുത്തത് സംഘടനയ്ക്ക് പുതുജീവന്‍ നല്‍കുമെന്നു കരുതുന്നതായി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മെമ്പര്‍മാര്‍ക്ക് ഉപകാരപ്രദമായ ഒരുപിടി കാര്യങ്ങള്‍ നടപ്പിലാക്കുമെന്നു റോയി തോമസ് അറിയിച്ചു.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (എ.എ.ഐ.എസ്.ഡബ്ല്യു) കഴിഞ്ഞ 22 വര്‍ഷമായി ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി- കണക്ടിക്കട്ട് മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 150-ല്‍പ്പരം സോഷ്യല്‍ വര്‍ക്കേഴ്‌സ് അംഗങ്ങളുണ്ട്. അമേരിക്കയിലും ഇന്ത്യയിലും പഠിച്ച് എം.എസ്.ഡബ്ല്യു ബിരുദമെടുത്ത ഇന്ത്യന്‍ ഒറിജിനായിട്ടുള്ളവരാണ് മെമ്പര്‍മാര്‍. ട്രൈസ്റ്റേറ്റ് മേഖലയിലെ വിവിധ ഹെല്‍ത്ത് കെയര്‍ ഫീല്‍ഡുകള്‍, ഫോസ്റ്റര്‍ കെയര്‍, സ്കൂള്‍, ഹോസ്പിറ്റലുകള്‍, നഴ്‌സിംഗ് ഹോമുകള്‍, ഡ്രഗ് ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഹോളിഡേ പാര്‍ട്ടിയില്‍ മെമ്പര്‍മാരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നു നടത്തിയ വിവിധയിനം കലാപരിപാടികളോടെ പരിപാടി സമാപിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി:
പ്രസിഡന്റ് -റോയി തോമസ്, വൈസ് പ്രസിഡന്റ്- ജയ്‌സ് ജോസഫ്, സെക്രട്ടറി- സാജന്‍ തോമസ്, ജോയിന്റ് സെക്രട്ടറി- സജി ജോസഫ്, ബോര്‍ഡ് ചെയര്‍മാന്‍ -അബ്രഹാം തോമസ്, ട്രഷറര്‍- ജെന്നി ജോസഫ്.

ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്:
ഏബ്രഹാം തോമസ്- ചെയര്‍മാന്‍
ജോസ് ജോസഫ്, ഷാജു ജോര്‍ജ്, ജേക്കബ് ജോര്‍ജ്, ജോസഫ് അമക്കില്‍, ബൈജു ഫിലിപ്പ്, ഫ്രാന്‍സീസ് പള്ളുപേട്ട.
 സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക