Image

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക 2019 ലേക്ക് പുതു നേതൃത്വം

Published on 11 December, 2018
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക 2019 ലേക്ക് പുതു നേതൃത്വം
ന്യൂയോര്‍ക്ക്: ഡിസംബര്‍ രണ്ടിനു ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്‍ററില്‍ വച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മിസ്റ്റര്‍ ജോണ്‍ പോളിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ഇന്‍ഡ്യന്‍ കത്തോലിക് അസോസിയേഷന്‍റെ പൊതുയോഗത്തില്‍ 2019 ലെ ഭാരവാഹികളായി പ്രസിഡന്‍റ് പോള്‍. പി. ജോസ്, വൈസ് പ്രസിഡന്‍റ്, ലിജോ ജോണ്‍, സെക്രട്ടറി ആന്‍റോവര്‍ക്കി, ജോയിന്‍റെ സെക്രട്ടറി ജോസ് മലയില്‍, ട്രഷറര്‍ ജോര്‍ജ്ജ് കുട്ടി, കമ്മിറ്റി അംഗങ്ങളായി ശ്രീമതി മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസ്യയ, സെല്‍വിന്‍ ഹെന്‍ട്രി, റോയി ആന്‍റണി, ബോര്‍ഡ് ഓഫ് ട്രസ്റ്റി യിലേക്ക് മുന്‍ പ്രസിഡന്‍റ് ജോഫറിന്‍ ജോസ്, ജോര്‍ജ്ജ് കൊട്ടാരം എന്നിവരെ തിരഞ്ഞെടുത്തു. 2019 ലേക്ക ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ഡോ. ജോസ്കാനാട്ട്, വൈസ് ചെയര്‍മാനായി ജിന്‍സ്‌മോന്‍ സക്കറിയയും തെരഞ്ഞെടുത്തു.

ഇന്‍ഡ്യാ കത്തോലിക് അസ്സോസിയയേഷന്‍ മുന്‍ ട്രഷറര്‍, നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളീ അസോസിയേഷന്‍ ജോയിന്‍റ് ട്രഷറര്‍, കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു പ്രഗല്‍ഫയിം തെളിയിച്ച വ്യക്തി യാണു പോള്‍ പീ ജോസ്. ഇന്‍ഡ്യാ കത്തോലിക് അസോസിയേഷനില്‍ കഴിഞ്ഞ രണ്ടു തവണ തുടര്‍ച്ചയായി സെക്രട്ടറി ആയും, വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍സെക്രട്ടറി ആയും വിവിധ സാംസ്കാരിക രംഗങ്ങളില്‍ മുന്‍ പന്തിയിലുള്ള ആളാണ് ലിജോ ജോണ്‍. ഇന്‍ഡ്യാ കത്തോലിക്അസോസിയേഷന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്ഷങ്ങളായീ പ്രവര്‍ത്തിച്ചും, വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റും വിവിധ സംഘടനകളില്‍ നിറസാന്നിധ്യവുമാണ് ആന്‍റോ വര്‍ക്കി. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ്, ഇന്‍ഡ്യ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്റര്‍ പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ജോസ് മലയില്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്‍ഡ്യാ കാത്തോലിക് അസോസിയേഷന്‍റെ തലപ്പത്ത് വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും ന്യൂയോര്‍ക്കിലെ വിവിധ കലാ സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ജോര്‍ജ്ജ് കുട്ടി. കേരള ലോകസഭ ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി. വേള്‍ഡ്മലയാളീകൗണ്‍സില്‍ഗ്ലോബല്‍ ചെയര്‍മാന്‍, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് ആളാണ് ഡോ. ജോസ് കാനാട്ട്.

ഇന്‍ഡ്യോ അമേരിക്ക പ്രസ് ക്ലബിന്‍റെ ഫൗണ്ടര്‍ ചെയര്‍മാന്‍, അമേരിക്കയിലെ വിവിധ കലാസാംസ്കാരികരംഗങ്ങളില്‍ ചുക്കാന്‍ പിടിക്കുന്ന ആളാണ് ജിന്‍സ് മോന്‍ സക്കറിയ. ഇന്‍ഡ്യാ കത്തോലിക് അസ്സോസിയയേഷന്‍ മുന്‍ പ്രസിഡന്റ്, ഫോമാ മുന്‍ ജോയിന്‍റ് ട്രഷറര് എന്നിനിലകളില്‍പ്രവര്‍ത്തിച്ചയാളും,ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഒരു വ്യവസായിയുമാണ് ജോഫ്രിന്‍ ജോസ്, ഇന്‍ഡ്യാ കത്തോലിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി വിവിധ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യവുംമാണ് ജോര്‍ജ്ജ് കൊട്ടാരം. ബോര്ഡ് ഓഫ് ട്രസ്റ്റിയിലേക്ക് അടുത്തവര്‍ഷം ഒഴിവുവരുന്ന സ്ഥാനത്തേക്ക് അലക്‌സ് മുരിക്കാനി യിലിന്റെ പേരും നിര്‍ദ്ദേശിച്ചു.

ഇന്‍ഡ്യയിലെ കത്തോലിക്കരെ ഒറ്റകെട്ടായി അണി നിരത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും, വിവിധ മേഖലകളില്‍ സാമ്പത്തികമായി ബുദ്ധമുട്ടുന്നവരെ സഹായിക്കുമെന്നും, കേരളത്തിലെ പ്രളയക്കെടുതിയില് ബുദ്ധിമുട്ടുന്നവര്ക്ക് വേണ്ടി കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന റീഹാബിലിറ്റേഷനില്‍ ഇന്ഡ്യാ കത്തോലിക് അസോസിയേഷനും പങ്കുചേരുമെന്നും, തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അര്‍പ്പിച്ചും, കത്തോലിക് അസ്സോസിയേഷന്‍ന്റെ പ്രവര്‍ത്തങ്ങള്‍ വളരെ ഭംഗിയായും സത്യസന്ധമായും നിര്‍വ്വഹിക്കുമെന്നും പ്രസിഡന്‍റായി തെരഞ്ഞെടുത്ത പോള്‍.പി.ജോസ് തന്‍െറ മറുപടി പ്രസംഗത്തില്‍ ഉറപ്പുനല്‍കി.
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക 2019 ലേക്ക് പുതു നേതൃത്വംഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക 2019 ലേക്ക് പുതു നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക