Image

ഫ്രാന്‍സീസ് കൊടകുത്തുംപറമ്പില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 11 December, 2018
ഫ്രാന്‍സീസ് കൊടകുത്തുംപറമ്പില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഹൈഡ് പാര്‍ക്കില്‍ താമസക്കാരനായ ഫ്രാന്‍സീസ് കൊടകുത്തുംപറമ്പില്‍ (ഫ്രാന്‍സീസ് താഴാശ്ശേരി, 82 വയസ്സ്) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ 7-ന് സ്വഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂഹൈഡ് പാര്‍ക്കിലെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറീക്കോ ടേണ്‍ പൈക്ക്) വേയ്ക്ക് നടക്കും. വ്യാഴാഴ്ച രാവിലെ 9.45-ന് ഫ്‌ളോറല്‍ പാര്‍ക്ക് ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ (258- 15 80) അവന്യൂ, ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11004) സംസ്കാര ദിവ്യബലിയും തുടര്‍ന്നു പാര്‍മിംഗ് ഡേലിലെ സെന്റ് ചാള്‍സ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

കേരളത്തില്‍ കൊച്ചി മട്ടാഞ്ചേരിയിലായിരുന്നു ഫ്രാന്‍സീസ് ജനിച്ചത്. 1986-ല്‍ ഭാര്യ ബെറ്റിയുമായി അമേരിക്കയിലെത്തിയ അദ്ദേഹം 2001-ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ യുണൈറ്റഡ് നേഷന്‍സില്‍ ഇന്ത്യയുടെ പെര്‍മനന്റ് മിഷനില്‍ ഡോക്യുമെന്റ് ഓഫീസറായി സേവനം അനുഷ്ഠിച്ചു. ന്യൂയോര്‍ക്കിലെ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ഫ്രാന്‍സീസ് ഒരു വര്‍ഷം ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിന്ദു കോയില്‍പറമ്പില്‍, ബിജോയ്, ബിനോയ് (ന്യൂയോര്‍ക്ക്), ബെന്‍സണ്‍ (ഷിക്കാഗോ) എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക