Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്: ജയിംസ് കൂടല്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ചീഫ് കോര്‍ഡിനേറ്റര്‍

ജീമോന്‍ റാന്നി Published on 12 December, 2018
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്:  ജയിംസ് കൂടല്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍  ചീഫ് കോര്‍ഡിനേറ്റര്‍
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍  ടെക്‌സാസ്  സ്‌റ്റേറ്റ് ചീഫ്  കോര്‍ഡിനേറ്ററായി  ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെമ്പര്‍ഷിപ്  കമ്മിറ്റി ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍  അറിയിച്ചു.

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കൂടല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യന്‍ ഒവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍  ട്രഷറര്‍ , ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്  എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്  ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് , പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യുടെ നിയന്ത്രണത്തിലുള്ള കെ .കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് സെന്റര്‍ ഡയറക്ട്ര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

സാം പിട്രോഡ ചെയര്‍മാനായും ജോര്‍ജ് എബ്രഹാം വൈസ് ചെയര്മാനായുള്ള എ ഐ സി സി യുടെ  പ്രവാസി സംഘടനയായ  ഇന്ത്യന്‍ ഓവര്‍സീസ്  കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആഗോളതലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി നോര്‍ത്ത് അമേരിക്കയില്‍ മെമ്പര്‍ ഷിപ് ക്യാമ്പയിന്  തുടക്കം കുറിച്ചതായി  മൊഹിന്ദര്‍ സിംഗ്  പറഞ്ഞു. 

ഇന്ത്യന്‍ ഓവര്‍ഗീസ് കോണ്‍ഗ്രിസിനെ കൂടുതല്‍ അംഗത്വം എടുത്തു ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തില്‍  ഓരോ വിദേശ ഇന്ത്യകാരുടെയും കര്‍ത്തവ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പോളിസികളും നയങ്ങളും ജനങ്ങളുടെ ഇടയില്‍ അപ്രീതി സമ്പാദിച്ചുകഴിഞ്ഞുവെന്നും തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, ഇത്യാദി മേഖലകളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ്  എപ്പോഴും എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം ആണെന്നും  പാര്‍ലമെന്റ് ഇലക്ഷന്‍ മാസങ്ങള്‍ക്കകം നടക്കുന്നതുകൊണ്ട് ഈ സമയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു  ജെയിംസ് കൂടല്‍ പറഞ്ഞു. വിദേശ ഭാരതീയര്‍ കോണ്‍ഗ്രസിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളായ സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം ആദിയായവ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ് ഭരണത്തിലേക്ക് വരേണ്ടത് ജനാധിപത്യ വിശ്വാസികളായ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും  അദ്ദേഹം പറഞ്ഞു.

മെമ്പര്‍ഷിപ് വിതരണം നിഷ്പക്ഷവും നീതിപൂര്‍വവുമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും  മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ടെക്‌സാസ്  സംസ്ഥാനതല ഉദ്ഘാടനം ഹ്യുസ്റ്റണില്‍ ഉടന്‍ നടത്തുമെന്നും കൂടല്‍  അറിയിച്ചു.
എല്ലാ കോണ്‍ഗ്രസ് അനുഭാവികളും 100 ഡോളര്‍ നല്‍കി ആയുഷ്‌ക്കാല അംഗത്വം എടുത്തു ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 


കുടുതല്‍ വിവരങ്ങള്‍ക്ക് 914 987 1101 നമ്പറിലോ koodaljames@gmail com ലോ ബന്ധപ്പെടാവുന്നതാണ്. 
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്:  ജയിംസ് കൂടല്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍  ചീഫ് കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക