Image

തെലങ്കാനയില്‍ വിജയിച്ച കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച അധികാരമേല്‍ക്കും

Published on 12 December, 2018
തെലങ്കാനയില്‍ വിജയിച്ച  കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച  അധികാരമേല്‍ക്കും

 തെലങ്കാനയില്‍ വിജയിച്ച ടിആര്‍എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവു അധികാരത്തിലെത്തുന്നത്.

ഗജേവാളില്‍ നിന്നും അന്‍പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. ടിഡിപിയുമായി സഖ്യമുണ്ടാക്കി രംഗത്തിറങ്ങിയ കോണ്‍ഗ്രസിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചിരിക്കുന്നത്. അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഏഴ് സീറ്റുകളും നേടി. ഡിസംബര്‍ ഏഴിന് ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 73.2 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. കാലാവധി പൂര്‍ത്തിയാകാന്‍ ഒന്‍പത് മാസങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു നിയമസഭ പിരിച്ചു വിട്ട് ചന്ദ്രശേഖര റാവു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക