Image

2019ല്‍ ബി.ജെ.പി അധികാരത്തിലേറുന്നതും പ്രധാനമന്ത്രിയാവുന്നതും തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് അസദുദ്ദീന്‍ ഒവൈസി

Published on 12 December, 2018
2019ല്‍ ബി.ജെ.പി അധികാരത്തിലേറുന്നതും പ്രധാനമന്ത്രിയാവുന്നതും തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് അസദുദ്ദീന്‍ ഒവൈസി

2019ല്‍ ബി.ജെ.പി അധികാരത്തിലേറുന്നതും പ്രധാനമന്ത്രിയാവുന്നതും തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് ഓള്‍ ഇന്‍ഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത് തങ്ങളുടെയെല്ലാവരുടേയും ലക്ഷ്യമാണെന്നും അതിനായി കോണ്‍ഗ്രസിതര, ബി.ജെ.പി ഇതര പാര്‍ട്ടികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരത്തിലെത്തുമെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു. തെലങ്കാനയിലെ ജനങ്ങള്‍ ടി.ആര്‍.എസിനെ മനസ്സറിഞ്ഞ് പിന്തുണച്ചുവെന്നും ഒവൈസി പറഞ്ഞു. ഒരു കോണ്‍ഗ്രസ് ബിജെപി ഇതര പാര്‍ട്ടികളുടെ കൂട്ടായാമ രൂപീകരിക്കാന്‍
കെ ചന്ദ്രശേഖരറാവു മു്‌ന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക