Image

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ ഗവര്‍ണറെ സന്ദര്‍ശിച്ചു; എം.എല്‍.എമാരുടെ പട്ടിക കൈമാറി

Published on 12 December, 2018
മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ ഗവര്‍ണറെ സന്ദര്‍ശിച്ചു; എം.എല്‍.എമാരുടെ പട്ടിക കൈമാറി
ന്യൂദല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കി. എം.എല്‍.എമാര്‍ ഒപ്പിട്ട കത്തും ഗവര്‍ണര്‍ക്ക്‌ കൈമാറി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌.

രണ്ടു സീറ്റു നേടിയ ബി.എസ്‌.പിയും ഒരു സീറ്റ്‌ ലഭിച്ച എസ്‌.പിയും കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. വ്യക്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്നു ബി.ജെ.പിയും വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന്‌ ശിവരാജ്‌ സിങ്‌ ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു.
മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ ചൗഹാന്‍, ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇന്ന്‌ വൈകീട്ട്‌ നാല്‌ മണിക്ക്‌ നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്‌. നിയമസഭാകക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും. എന്നാല്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക