Image

വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

Published on 12 December, 2018
വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

 വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവര്‍ പുറത്താണ്. ഒപ്പമുള്ളവര്‍ ഇന്‍, അല്ലാത്തവര്‍ ഔട്ട് ആയിരിക്കും. ഇത് തുഷാറായാലും നടപടി ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു. വനിതാമതില്‍ വിജയിപ്പിക്കുന്നതിനായുള്ള ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

139 ഓളം എസ്‌എന്‍ഡിപി യോഗം ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്. ആലപ്പുഴയില്‍ എസ്‌എന്‍ഡിപി യോഗം വനിതാമതിലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. ഇത് വിജയിപ്പിക്കേണ്ടത് യോഗത്തിന്റെ കടമയാണ്. പത്തനംതിട്ടയില്‍ നിന്നുള്ള എസ്‌എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ വനിതാ മതിലിന്റെ ഭാഗമാകാനെത്തും. ഇതിനായി 40 ഓളം വാഹനങ്ങള്‍ ബുക്ക് ചെയ്തതായും വെള്ളാപ്പിള്ളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക