Image

പൂഞ്ഞാര്‍ പഞ്ചായത്ത്‌ ഭരണം സിപിഎമ്മിന്‌ നഷ്ടമായി

Published on 12 December, 2018
പൂഞ്ഞാര്‍ പഞ്ചായത്ത്‌ ഭരണം സിപിഎമ്മിന്‌ നഷ്ടമായി
കോട്ടയം: പൂഞ്ഞാര്‍ പഞ്ചായത്ത്‌ ഭരണം സിപിഎമ്മിന്‌ നഷ്ടമായി. അവിശ്വാസ പ്രമേയം പാസായതോടെയാണ്‌ പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന്‌ നഷ്ടമായത്‌ . ജനപക്ഷവും ബിജെപിയും കൈകോര്‍ത്താണ്‌ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌.

അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്‌ അംഗങ്ങളും പിന്തുണയ്‌ക്കുകയായിരുന്നു . 13 അംഗ പഞ്ചായത്തിലെ എട്ടംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു .പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന്റെ പിന്തുണയോടെയാണ്‌ സിപിഎം പൂഞ്ഞാര്‍ പഞ്ചായത്ത്‌ ഭരിച്ചത്‌ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക