Image

സെന്‍സെക്‌സ്‌ പോയിന്റ്‌ ഉയര്‍ന്നു : നേട്ടം കൊയ്‌ത്‌ ഓഹരി വിപണി

Published on 12 December, 2018
സെന്‍സെക്‌സ്‌ പോയിന്റ്‌ ഉയര്‍ന്നു : നേട്ടം കൊയ്‌ത്‌ ഓഹരി വിപണി

മുംബൈ : നേട്ടം കൊയ്‌ത്‌ ഓഹരി വിപണി. സെന്‍സെക്‌സ്‌ 629.06 പോയിന്റ്‌ ഉയര്‍ന്ന്‌ 35779.07ലും നിഫ്‌റ്റി 188.40 പോയിന്റ്‌ ഉയര്‍ന്ന്‌ 10737.60ലും വ്യാപരം അവസാനിപ്പിച്ചു. റിസര്‍വ്‌ ബാങ്കില്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്‌ നേട്ടത്തിന്‌ കാരണമായി. ഇത്‌ നിക്ഷേപകരില്‍ പ്രതീക്ഷയുണര്‍ത്തി.

ബിഎസ്‌ഇയിലെ 1882 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 645 ഓഹരികള്‍ നഷ്ടത്തിലേക്ക്‌ വീണു. ഡോ.റെഡ്ഡീസ്‌ ലാബ്‌, ഭാരതി ഇന്‍ഫ്രടെല്‍ എന്നീ ഓഹരികളാണ്‌ പ്രധാനമാായും നഷ്ടത്തിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക