Image

ഫൊക്കാന ഭാഷക്കൊരു ഡോളര്‍: കേരളാ വി സി യുടെ നേതൃത്വത്തില്‍

അനില്‍ ആറന്മുള Published on 12 December, 2018
ഫൊക്കാന ഭാഷക്കൊരു ഡോളര്‍: കേരളാ വി സി യുടെ നേതൃത്വത്തില്‍
ഫൊക്കാനയുടെ സുവര്‍ണ നേട്ടങ്ങളില്‍ ഒന്നായ ഭാഷക്കൊരു ഡോളര്‍ പദ്ധതി മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഉര്‍ജ്ജസ്വലവും പുതുമയാര്‍ന്നതുമായി മുന്നോട്ടു കൊണ്ടുപോകാന്‍ കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ മഹാദേവന്‍ നായര്‍ മുന്‍കൈയ്യെടുക്കും. കഴിഞ്ഞ ദിവസം ഫൊക്കാന പ്രസിഡന്റ് ശ്രീ മാധവന്‍ നായര്‍ , മുന്‍പ്രസിഡന്റ് ജി കെ പിള്ള, ആര്‍ വി പി രഞ്ജിത്ത് പിള്ള എന്നിവര്‍ തിരുവനന്തപുരത്തു വി സി യുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇത്തവണ കേരളത്തിലെ മൂന്ന് യൂണിവേഴ്‌സിറ്റികളില്‍നിന്നുമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പ്രബന്ധ രചനകള്‍ നടത്തി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കാനാവുമെന്നും വി സി അഭിപ്രായപ്പെട്ടതായും അത് കോര്‍ഡിനേറ്റു ചെയ്യാനായി ഒരു വനിതാ പ്രൊഫെസറെ ഏല്പിക്കാമെന്ന അദ്ദേഹം സമ്മതിച്ചതായും ശ്രീ മാധവന്‍ നായര്‍ അറിയിച്ചു.

ഭാഷക്കൊരു ഡോളര്‍ പദ്ധതി നടപ്പാക്കുന്നതിനായി അമേരിക്കയിലെ പ്രശസ്ത ഡോക്ടറും വാഗ്മിയും ഭാഷാസ്‌നേഹിയുമായ ഡോ എം വി പിള്ള ചെയര്‍മാനും മാധവന്‍ നായര്‍, ടോമി കൊക്കാട് ,
സജിമോന്‍ ആന്റണി, ഡോ മാമ്മന്‍ സി ജേക്കബ് , പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജി വര്‍ഗിസ്, ജോണ്‍ പി ജോണ്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റി പ്രവര്‍ത്തനം ആരംഭിചതായി മാധവന്‍ നായരും സെക്രട്ടറി ടോമി കൊക്കാടും പറഞ്ഞു.

1992 ലെ വാഷിംഗ്ടണ്‍ ഫൊക്കാനയില്‍ അന്നത്തെ സാഹിത്യ സമ്മേളനത്തിന് ചുക്കാന്‍ പിടിച്ച ഡോ എം വി പിള്ളയുടെ ആശയത്തില്‍ രൂപം കൊണ്ട ഭാഷക്കൊരു ഡോളര്‍ പദ്ധതിയിലൂടെ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിച്ചിട്ടുണ്ട്.

മലയാളം ഐച്ഛികമായെടുത്തു ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുക.ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരത്തുവച്ചു നടക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ ഭാഷക്കൊരു ഡോളര്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക