Image

കുന്നുംഭാഗം ചാരായഷാപ്പ്! (കഥ: പോള്‍ ചാക്കോ)

Published on 12 December, 2018
 കുന്നുംഭാഗം ചാരായഷാപ്പ്! (കഥ: പോള്‍ ചാക്കോ)
മൂര്‍ഖന്‍! ജയനും സീമയും ബാലന്‍. കെ നായരും തകര്ത്ത്ഭിനയിച്ച എണ്പന്‍തുകളിലെ ഒരു ഹിറ്റ് പടം. സിനിമ കണ്ടിരുന്ന് സമയം പോയതേ അറിഞ്ഞില്ല. സിനിമ തീരാറായി. അവസാന സ്റ്റണ്ടിനു ശേഷം ജയന്‍ വില്ലനായ ബാലന്‍. കെ. നായരെ വെടിവച്ചിടുന്നു.
സിനിമ തീരാന്‍ പോകുന്ന ലക്ഷണം കണ്ടപ്പഴേ ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു വാതില്ക്കകല്‍ പോയി നിന്നു. ഓടിയില്ലെങ്കില്‍ ബസ് കിട്ടില്ല. ലാസ്റ്റ് ബസ്സാണ്.
മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളിയില്‍ എത്തി അവിടുന്ന് മണിമലക്ക് ബസ് പിടിക്കണം.
ആറേകാലിന് കഞ്ഞിരപ്പള്ളി പേട്ടക്കവലയിലെത്തി. കവലയില്‍ നല്ല തിരക്ക്. ധാരാളം യാത്രക്കാര്‍. ചറ പറാ വണ്ടികള്‍. എങ്ങനേം വീട്ടിലെത്താനുള്ള ജോലിക്കാരുടെയും വിദ്യാര്ഥി!കളുടെയും കൂലിപ്പണിക്കാരുടെയും തിരക്ക്. മഴയൂടെ പെയ്തതിനാല്‍ അതിന്റെണ പങ്കപ്പാട് വേറെ. നനയാതെ കേറി നില്ക്കാ ന്‍ പോലും ഇടയില്ല.
ഞാന്‍ കാത്ത് നിന്ന സെ. മേരീസ് എത്തി രണ്ടുമൂന്ന്! ബസ്സിന് പുറകില്‍ നിറുത്തിയത് കണ്ടോണ്ട് മഴയത്ത് ഞാനോടി. ഇടിച്ചു കയറിയില്ലെങ്കില്‍ കേറാന്‍ പറ്റില്ല.
വണ്ടി നീങ്ങി. ഇടതൂര്ന്ന്ട വളര്ന്നു പന്തലിച്ചു നില്ക്കു ന്ന യാത്രക്കാരുടെ ഇടയിലൂടെ കണ്ടക്ട്ടര്‍ ഇഴഞ്ഞിഴഞ്ഞ് എന്റെച അടുത്തുമെത്തി. "ഇയാളെ ഈ വണ്ടിയില്‍ മുന്‍പ് കണ്ടിട്ടില്ലല്ലോ" ഞാന്‍ മനസ്സിലോര്‍ത്തു.
ഞാന്‍ മുപ്പത്തിയഞ്ച് പൈസ അയാളുടെ കൈയില്‍ വച്ചുകൊടുത്തപ്പോള്‍ അയാളും അതുതന്നെ വിചാരിച്ചുകാണും.
അയാള്‍ എന്നെ അടിമുടിയൊന്നു നോക്കി. നീട്ടി വളര്ത്തിതയ മുടി. കുരുന്നു മീശ. പട്ടിനാക്കുള്ള കോളര്‍ ഉള്ള ഷര്ട്ട് , ഒന്നരയിഞ്ച് വീതിയുള്ള ബെല്റ്റ്്, ബെല്‌ബോനട്ടം കളസ്സം. അഹങ്കാരം നിറഞ്ഞ കൂസ്സലില്ലാത്ത നോട്ടം. ലക്ഷണമൊത്ത ഒരു കോളേജ് വിദ്യാര്ത്ഥിരയുടെ മട്ടും ഭാവവും കണ്ടിട്ടാവാം അയാള്‍ ഒന്നും മിണ്ടാതെ പൈസ ബാഗിലേക്ക് എറിഞ്ഞു.
പേട്ടക്കവലയിലെ കടകളിലെ വിളക്കുകള്‍ ഓരോന്നായി തെളിയാന്‍ തുടങ്ങി. സന്ധ്യയാകുന്നു. ബസ് നീങ്ങി തുടങ്ങി.
“ഒരു പൊന്കു ന്നം” ചന്തക്കവലയില്‍ നിന്നും കേറിയ ഒരു ചേട്ടന്‍ കണ്ട്രാവിയോടു പറഞ്ഞു.
“ചേട്ടാ ഇത് പൊന്കുയന്നം പോവില്ല” പരോപകാരിയായ ഞാന്‍ പറഞ്ഞു.
“പൊന്‍കുന്നം പോം” അയാള്‍ കട്ടായം പറഞ്ഞു.
“എങ്കില്‍ താനനുഭവിച്ചോളും”ഞാന്‍ മനസ്സില്‍ പറഞ്ഞു.
വണ്ടി മാറിക്കയറി എന്ന് മനസ്സിലായിക്കഴിയുമ്പോള്‍ അയാളുടെ ഭാവമാറ്റവും വെപ്രാളവും പിന്നെ ഇറങ്ങാനുള്ള തിടുക്കവും ഒക്കെ ഞാന്‍ മനസ്സില്‍ കണ്ട് ഊറി ചിരിച്ചു.
കുരിശിന്‍ കവല വന്നപ്പോള്‍ കുറെ ആളുകള്‍ ഇറങ്ങി. അതിലും കൂടുതല്‍ പേര്‍ കയറി. ഇപ്പൊ വണ്ടിയില്‍ മുട്ടുസൂചി ഇട്ടാല്‍ താഴെ വീഴില്ല.
“ഇനിയാരാ ടിക്കെറ്റ് ടിക്കെറ്റ്...” കണ്ട്രാവി വിളിച്ചു കൂവിക്കൊണ്ടേ ഇരുന്നു.
പുറത്ത് ഇരുട്ട് വ്യാപിച്ചു തുടങ്ങി. കമ്പിയില്‍ തൂങ്ങി നിന്നിരുന്ന എനിക്ക് വഴി കാണാന്‍ പറ്റുന്നില്ല.
അടുത്ത സ്‌റ്റോപ്പില്‍ ഒരാള്‍ ഇറങ്ങിയപ്പോള്‍ എനിക്ക് സീറ്റ് കിട്ടി. പകല് മുഴുവനുള്ള അദ്ധ്വാനവും അലച്ചിലും സിനിമ കണ്ട ക്ഷീണവും വണ്ടി പിടിക്കാന്‍ ഓടിയ ഓട്ടവും ഒക്കെക്കൊണ്ട് ഞാന്‍ തീര്ത്തും അവശനായിരുന്നു.
സീറ്റില്‍ ഇരുന്നപ്പോള്‍ ബസ്സിന്റെവ വിന്‌ഡോുയില്‍ കൂടി ഇളംകാറ്റ് ഒഴുകിവന്ന് എന്നെ തലോടി. അത് ചൂടിന് ആശ്വാസമായി.
“ഒരു കൊടുങ്ങൂര്‍” അവിടുന്ന് കയറിയ ഒരു യാത്രക്കാരന്‍ സ്ഥലം പറഞ്ഞ് ടിക്കറ്റ് എടുക്കുന്നത് ഞാന്‍ കേട്ടു.
“കൊടുങ്ങൂര്‍...കൊടുങ്ങൂരോ.ഇത് കൊടുങ്ങൂര്‍ വഴിയല്ലല്ലോ. ഇനി ആണോ".
"ഹേ...കൊടു...വെയിറ്റ് എ മിനിറ്റ്”
എനിക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി. ചിലര് പൊന്കു”ന്നം. ചിലര് കൊടുങ്ങൂര്‍.
ഞാന്‍ പുറത്തേക്ക് നോക്കി. പുറത്ത് തെരുവു വിളക്കുകളുടെ നല്ല മായാപ്രപഞ്ചം. മണിമല റൂട്ടില്‍ തെരുവ് വിളക്കുമില്ല വെളിച്ചോമില്ല.
വണ്ടി ഓടുന്നത് കെ.കെ. റോഡിലൂടെ ആണെന്ന് മനസ്സിലാക്കാന്‍ എനിക്ക് അധികം സമയം വേണ്ടിവന്നില്ല.
“ഇത് സെ. മേരീസല്ലെ? അടുത്തിരുന്ന ആളിനോട് ഞാന്‍ ചോദിച്ചു
“അല്ലിത് സെ. മാര്ട്ടി നാ”
അതിന് ബാക്കി പറയാന്‍ ഞാന്‍ നിന്നില്ല. രണ്ടിലും ഉള്ള ‘മ’ എന്നെ ചതിച്ചു. ബസ് മാറി കയറിയതാ.
“ആളിറങ്ങണം” ഞാന്‍ കൊഞ്ചു തെറിക്കുന്നപോലെ സീറ്റില്‍ നിന്നും ചാടി എണീറ്റു
“ഇവിടെ സ്‌റ്റോപ്പില്ല” കണ്ട്രാവി മൊഴിഞ്ഞു
“ആളിറങ്ങണംന്ന്”
“ഇനി കച്ചേരിപ്പടിയിലേ സ്‌റ്റോപ്പുള്ളു. എവിടെ നോക്കി ഇരിക്കുവാരുന്നു”
“ബസ് മാറി പോയതാ, എനിക്ക് മണിമലക്കാ പോകണ്ടേ” ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.
മണി ഏകദേശം എഴോളമായി. നന്നായി നന്നായി ഇരുട്ടി. എന്റൊ മുഖത്തെ ദൈന്യത കണ്ടാവും കണ്ട്രാവി ബെല്ലടിച്ചു. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ബെല്ലടിച്ചതിന് െ്രെഡവര്‍ സാര്‍ തിരിഞ്ഞ് കണ്ട്രാവിയുടെ ഫാദര്ജിതയെ സ്മരിച്ചു.
എന്നെക്കൂടി തെറിവിളിക്കാന്‍ െ്രെഡവര്ജി്ക്ക് അവസ്സരം കിട്ടുന്നതിന് മുന്‌പേ് ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി
ബസ് വിട്ടു. അറിയാത്ത സ്ഥലത്ത് അസ്സമയത്ത് ഇരുട്ടില്‍ പരിഭ്രാന്തിപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നിന്നു. കൈയില്‍ അഞ്ചു പൈസയില്ല. ദിക്കറിയില്ല. ഒറ്റയ്ക്ക്. ഇതുവരെ ഉണ്ടായിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നൊലിച്ചു പോയതുപോലെ.
എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ ഞാന്‍ മൂന്നാല് മിനിറ്റ് നിന്നു. പിന്നെ വന്ന വണ്ടിയുടെ വെളിച്ചത്തില്‍ ഞാന്‍ ചുറ്റും നോക്കി.
"ചാരായഷാപ്പ്, കുന്നുംഭാഗം" പരിചയമുള്ള ബോര്‍ഡ്.
ഇവിടെ മുന്പ്ര ഞാന്‍ വന്നിട്ടുണ്ടല്ലോ. പെങ്ങളെ കെട്ടിച്ചിരിക്കുന്നത് ഇവിടെ എവിടെയോ ആണല്ലോ. ഷാപ്പില്‍ ചോദിക്കാം.
ഞാന്‍ധൈര്യസമേതം ഷാപ്പിലേക്ക് കയറി ചെന്നു. മീശ മുളയ്ക്കാത്ത ഒരു പീക്കിരിപയ്യന്‍ അസ്സമയത്ത് ഒറ്റയ്ക്ക് ചാരായ ഷാപ്പിലേക്ക് കേറി ചെല്ലുന്നത്കണ്ടപ്പോള്‍ കുടിയന്മാര്‍ എല്ലാം കുടി നിറുത്തി കൂട്ടത്തോടെ എന്നെ നോക്കി, ഒരു അന്യഗ്രഹജീവിയെ നോക്കുന്നപോലെ.
കക്ഷത്തില്‍ ബാഗ് തിരുകിയ കാഷ്യര്‍കംമാനേജര്‍ ഗൌരവത്തില്‍ തിരക്കി
"എന്താ വേണ്ടത്"
ഞാന്‍ സംഭവിച്ചത് പറഞ്ഞു. ഇടക്ക് നിസ്സഹായതയുടെ ഒരുതേങ്ങല്‍ ഞാനറിയാതെ ഉള്ളില്‍ നിന്നും പുറപ്പെട്ടോഎന്നൊരു സംശയം.
അവരില്‍ പലര്‍ക്കും അറിയാമായിരുന്നു പെങ്ങളെ കെട്ടിച്ച വീട്. മാനേജര്‍ അതിലൊരു കുടിയനെ കൂട്ടി എന്നെ ബന്ധുവീട്ടില്‍ എത്തിച്ചു.
ലാസ്റ്റ്ബസ് പോയി എന്ന് ബന്ധുവീട്ടില്‍ കള്ളം പറഞ്ഞു.അവരെന്നെ കാര്യമായി തന്നെ സ്വീകരിച്ചു. കുത്തരി ചോറും മീനും കൂട്ടി ഊണും ഫാനുള്ള മുറിയില്‍ ഉറക്കവും. അവിടെ തന്നെ അങ്ങ് കൂടിയാലോ എന്നുപോലും ആലോചിച്ചുപോയ്.
ചെറുപ്പത്തിലേ അഭിമാനിയായിരുന്നതിനാല്‍ പിറ്റേന്ന് ഞാന്‍ വണ്ടിക്കൂലിക്ക് പൈസ ചോദിച്ചില്ല. അതിനാല്‍ വെളുപ്പിനെ കാപ്പിമാത്രം കുടിച്ചിട്ട് കാഞ്ഞിരപ്പള്ളി വരെ നടന്നു. മൂന്നാല് കി.മി ഉണ്ടാവും പക്ഷെ ഇറക്കം ആയതിനാല്‍ക്ഷീണം തോന്നിയില്ല.
അന്ന് വൈകിട്ട് ക്ലാസ് കഴിഞ്ഞു വീട്ടില്‍ പോകാനുള്ള വണ്ടിക്കൂലി ഒരു കൂട്ടുകാരനോട് ഇരന്നു കടം വാങ്ങിവീട്ടിലെത്തി പക്ഷെ ഇന്നലെ “ഇന്നലെ രാത്രി എവിടാരുന്നെടാ?” എന്നൊരു ചോദ്യം ഉണ്ടായില്ലഎന്ന കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷവും എനിക്കൊരു ഉത്തരം കിട്ടാത്ത ചോദ്യമായിഅവശേഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക