Image

മസ്‌ക്കറ്റില്‍ ശനിയാഴ്ച പുസ്തക ആസ്വാദനവും സംവാദവും

ബിജു വെണ്ണിക്കുളം Published on 13 December, 2018
മസ്‌ക്കറ്റില്‍   ശനിയാഴ്ച   പുസ്തക ആസ്വാദനവും സംവാദവും
മസ്‌കറ്റ് :  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്   കേരളാ വിഭാഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എം. നന്ദകുമാറിന്റെ 'കാളിദാസന്റെ മരണം' എന്ന നോവലിനെ അധികരിച്ച് പുസ്തക ആസ്വാദനവും സംവാദവും സംഘടിപ്പിക്കുന്നു. 

ഡോക്ടര്‍ ജിതേഷ് പുസ്തക പരിചയം നടത്തുന്ന ചടങ്ങില്‍ നോവലിസ്റ്റ് എം. നന്ദകുമാറും പങ്കെടുക്കുന്നു. ദാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ ഡിസംബര്‍ 15, ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആണ് പരിപാടി. 

'കാളിദാസന്റെ കേട്ട കഥകളും കേള്‍ക്കാത്ത കഥകളും, അധികാരം, രാഷ്ട്രീയം, നാട്യശാസ്ത്രം, ഭാരതീയ തത്വചിന്ത, ദളിത് രാഷ്ട്രീയം, രതി, വരാഹമിഹിരന്റെ ജ്യോതിശാസ്ത്രം ഇങ്ങനെ വ്യത്യസ്ത മാനങ്ങള്‍ ഉള്ള പല നിലകളില്‍ കെട്ടിയുയര്‍ത്തിയ മനോഹര കൃതിയാണ് ശ്രീ എം നന്ദകുമാര്‍ എഴുതിയ കാളിദാസന്റെ മരണം എന്ന നോവല്‍.

 വ്യത്യസ്ത വിഷയങ്ങളിലൂടെ കടന്ന് പോകുമ്പോഴും ഒറ്റ നോട്ടത്തില്‍ ഒരു കാലഘട്ടത്തിന്റെ രചനയാണ് ഈ നോവല്‍ എന്ന് തോന്നാം. ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ മനുഷ്യ സംസ്‌കാരം നിലനില്‍ക്കുന്ന കാലത്തോളം പ്രസക്തമായിരിക്കും. 

വായനയേയും എഴുത്തിനേയും പുസ്തകങ്ങളെയും സ്‌നേഹ്ക്കുന്ന മസ്‌കറ്റിലെ പ്രവാസി സമൂഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും കേരള വിംഗ് കണ്‍വീനര്‍ ശ്രീ രതീശന്‍ പറഞ്ഞു.



മസ്‌ക്കറ്റില്‍   ശനിയാഴ്ച   പുസ്തക ആസ്വാദനവും സംവാദവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക