Image

ഓര്‍മ്മചിത്രം (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 13 December, 2018
ഓര്‍മ്മചിത്രം (കവിത: രാജന്‍ കിണറ്റിങ്കര)
ഉമ്മറത്ത്

തൂങ്ങി നില്‍പ്പുണ്ട്

അരനൂറ്റാണ്ട്

പിന്നിട്ടൊരു

ബ്ലാക്ക് & വൈറ്റ്

ചിത്രം

 

പത്താളും

പണിക്കാരും നിന്നിട്ടും

ഫ്രെയിമില്‍

സ്ഥലം ബാക്കി

 

ചുമരിനു തിളക്കം

കൂട്ടിയപ്പോള്‍

മങ്ങിപ്പോയൊരു

ഓര്‍മ്മ ചിത്രം

 

ഡിജിറ്റല്‍ പോലെ

ക്ഷണികമായ

ബന്ധങ്ങളില്‍

ഓര്‍ത്തു വയ്ക്കാന്‍

ചില

അവശേഷിപ്പുകള്‍

 

കാലം കടന്നിട്ടും

അച്ഛന്റെ കരുതലും

അമ്മയുടെ

പുഞ്ചിരിയും

ഇപ്പോഴും

ചിതലരിക്കാതെ..

 



ഓര്‍മ്മചിത്രം (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക