Image

ശബരിപീഠം-(ഭക്തിഗാനം: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

തൊടുപുഴ കെ ശങ്കര്‍, മുംബൈ) Published on 13 December, 2018
 ശബരിപീഠം-(ഭക്തിഗാനം: തൊടുപുഴ കെ ശങ്കര്‍  മുംബൈ)
ശബരീ പീഠമൊരു ശാന്തി നികേതം
ശരണം വിളികളാല്‍ ശബ്ദമുഖരിതം!
ആര്‍ത്ത ഹൃദയരും, അശരണായോരും
അഭയം തേടിയെത്തും ആശാകേന്ദ്രം!

ശാസ്താവേ! ധര്‍മ്മശാസ്താവേ! നിനക്കു
സാഷ്ടാംഗ നമസ്‌കാരം!

വിത്ത വ്യത്യാസവും, മര്‍ത്ത്യര്‍തന്‍ മദ്ധ്യത്തില്‍
ഭിത്തികളുയര്‍ത്തും വര്‍ണ്ണഭേദങ്ങളും,
അധമ ചിന്തയും, ഉച്ചനീചത്വവും,
അടിയറ ചൊല്ലും, ആനന്ദാശ്രമം!

ശാസ്താവേ! ധര്‍മ്മശാസ്താവേ ! നിനക്കു
സാഷ്ടാംഗ നമസ്‌കാരം!

പുണ്യ പാപത്തിന്‍ ചുമടുകള്‍ പേറി
ചുമടിറക്കാനൊരു അത്താണി തേടി,
വരുവോര്‍ക്കെല്ലാം പുഞ്ചിരിതൂകി
വരമരുളീടും മൂര്‍ത്തീതന്‍ ഗേഹം!

ശാസ്താവേ! ധര്‍മ്മ ശാസ്താവേ! നിനക്കു
സാഷ്ടാംഗ നമസ്‌കാരം!
----------------
(എന്റെ 'ഗംഗാപ്രവാഹം' എന്ന സെമി-ക്ലാസിക്കല്‍ മ്യൂസിക് ആല്‍ബത്തില്‍ നിന്നു്)
ഗാനസംവിധാനം: ഹരിപ്പാട് കെ . പി. എന്‍. പിള്ള
ഗായകന്‍: സിറിയക് സൈമണ്‍, കേരളാ
രാഗം: രീതി ഗൗള
റെക്കോര്‍ഡിംഗ് : കാലിക്കറ്റ്- 1995
 ശബരിപീഠം-(ഭക്തിഗാനം: തൊടുപുഴ കെ ശങ്കര്‍  മുംബൈ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക