പ്രശസ്ത നാടക-തിരക്കഥകൃത്ത് തോപ്പില്‍ ഭാസിയുടെ മകനും പ്രമുഖ ചലച്ചിത്ര സംവിധായകന് അജയന് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പെരുന്തച്ഛന് എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധേയമായ സംവിധായകനാണ് അജയന്. ഡോ. സുഷമയാണ് ഭാര്യ. പാര്‍വ്വതി, ലക്ഷ്മി എന്നിവര്‍ മക്കള്‍.
1990ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ അജയന് സംവിധാനം ചെയ്ത് ചിത്രമാണ് പെരുന്തച്ചന്. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.ചിത്രത്തില്‍ പെരപുന്തച്ഛനായി എത്തിയത് തിലകനായിരുന്നു. തിലകന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും പ്രശംസ്ത നേടിയ കഥാപാത്രമായിരുന്നു ഇത്. മികച്ച നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.
അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന് അച്ഛന് തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് അരവിന്ദന്, കെ ജി ജോര്‍ജ്, ഭരതന്, പത്മരാജന്, എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ഏതാനും തമിഴ് ചിത്രങ്ങളില്‍ ഛായഗ്രാഹകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.