Image

മുംബൈ സ്‌ഫോടനം: പ്രതി കുറ്റസമ്മത മൊഴിയില്‍ നിന്ന്‌ പിന്മാറി

Published on 10 April, 2012
മുംബൈ സ്‌ഫോടനം: പ്രതി കുറ്റസമ്മത മൊഴിയില്‍ നിന്ന്‌ പിന്മാറി
മുംബൈ: മുംബൈ സ്‌ഫോടന കേസില്‍ കുറ്റസമ്മത മൊഴിയില്‍നിന്ന്‌ പ്രതി പിന്മാറി. പ്രതി നദീം ശൈഖ്‌ (23) ആണ്‌ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ (എ.ടി.എസ്‌ ) ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്ന്‌ ചെയ്യാത്ത കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന്‌ കുറ്റകൃത്യ നിയന്ത്രണ നിയമ (മോക്ക) കോടതി മുമ്പാകെ അറിയിച്ചത്‌.

2011 ജൂലൈ 13ന്‌ 27 പേരുടെ ജീവനപഹരിച്ച മുംബൈ സ്‌ഫോടന കേസിലെ മറ്റൊരു പ്രതിയായ ഹാറൂണ്‍ റഷീദ്‌ നായിക്കും (35 ) എ.ടി.എസ്‌ തന്നെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി കോടതിയില്‍ ആരോപിച്ചു. അറസ്റ്റിലായ നാല്‌ പ്രതികളുടെ കസ്റ്റഡി നീട്ടാനാവശ്യപ്പെട്ട്‌ ഹാജരാക്കിയപ്പോഴാണ്‌ എ.ടി.എസിനെതിരെ ആരോപണങ്ങളുയര്‍ന്നത്‌. നാലു പേരുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 23 വരെ നീട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക