Image

വി.എസിനെ ഒഴിവാക്കിയത്‌ കാരാട്ട്‌ വിശദീകരിക്കണം: രമേശ്‌

Published on 10 April, 2012
വി.എസിനെ ഒഴിവാക്കിയത്‌ കാരാട്ട്‌ വിശദീകരിക്കണം: രമേശ്‌
ന്യൂഡല്‍ഹി: സി.പി.എം പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും ഒഴിവാക്കിയത്‌ പ്രകാശ്‌ കാരാട്ട്‌ വിശദീകരിക്കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. വി.എസിനെ സിപിഎം പിബിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ ഇരട്ടത്താപ്പാണ്‌. എണ്‍പതു കഴിഞ്ഞതിന്റെ പേരില്‍ പിബിയില്‍ നിന്ന്‌ ഒഴിവാക്കിയ വി.എസിനെ പ്രതിപക്ഷ നേതാവായി തുടരാന്‍ എന്തിന്‌ അനുവദിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ പാസാക്കിയ പ്രത്യയശാസ്‌ത്രരേഖ കഴിഞ്ഞകാലങ്ങളിലെ സിപിഎം നിലപാടുകളുടെ ഘടകവിരുദ്ധമാണ്‌. കഴിഞ്ഞകാല നിലപാടുകള്‍ അബദ്ധമായെന്ന സമ്മതമാണ്‌ പ്രത്യയശാസ്‌ത്രരേഖയിലൂടെ പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ കൊള്ളാത്ത ആളിനെ ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പിക്കേണ്‌ടതുണ്‌ടോയെന്നും ചെന്നിത്തല ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക