Image

രാ​ജ​സ്ഥാ​നില്‍ അ​വ​സാ​ന​ഘട്ട ചര്‍ച്ച ; ഇന്ന് തീരുമാനമായേക്കും

Published on 14 December, 2018
രാ​ജ​സ്ഥാ​നില്‍ അ​വ​സാ​ന​ഘട്ട ചര്‍ച്ച ; ഇന്ന് തീരുമാനമായേക്കും

രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം നീ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​വ​സാ​ന​ഘട്ട ആ​ലോ​ച​ന​ക​ള്‍​ക്കാ​യി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും സ​ച്ചി​ന്‍ പൈ​ല​റ്റും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ണ്ടു. രാ​ഹു​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഇ​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കാ​തെ പൈ​ല​റ്റും ഗെ​ഹ്‌​ലോ​ട്ടും ശീ​ത​യു​ദ്ധം തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് രാ​ഹു​ല്‍ ഇ​രു​വ​രെ​യും വെ​ള്ളി​യ​ഴ്ച വീ​ണ്ടും വി​ളി​പ്പി​ച്ച​ത്. ച​ര്‍​ച്ച​ക​ളി​ല്‍ രാ​ജ​സ്ഥാ​നി​ലെ പാ​ര്‍​ട്ടി കേ​ന്ദ്ര നി​രീ​ക്ഷ​ക​നാ​യ കെ.​സി വേ​ണു​ഗോ​പാ​ലും സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​വി​നാ​ഷ് പാ​ണ്ഡെ​യും പ​ങ്കെ​ടു​ത്തു.

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത പ്രി​യ​ങ്ക വാ​ദ്ര​യും വെ​ള്ളി​യാ​ഴ്ച​ത്തെ ച​ര്‍​ച്ച​ക​ളി​ലും ഭാ​ഗ​മാ​യി. ഗെ​ഹ്‌ ലോ​ട്ടും പൈ​ല​റ്റു​മാ​യും പ്രി​യ​ങ്ക പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി സം​ബ​ന്ധി​ച്ച്‌ വെ​ള്ളി​യാ​ഴ്ച ത​ന്നെ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക