Image

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ്‌ കുഴപ്പമെന്ന്‌ ഹൈക്കോടതി

Published on 14 December, 2018
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ്‌ കുഴപ്പമെന്ന്‌ ഹൈക്കോടതി
കൊച്ചി: വനിതാ മതിലുമായി ബന്ധപെട്ടു സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ്‌ കുഴപ്പമെന്ന്‌ ഇതിനെതിരായ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല.

എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന്‌ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അതില്‍ നിര്‍ബന്ധിക്കലില്ലെന്നും, അവരവരാണ്‌ വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന്‌ തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

അതോടൊപ്പം തന്നെ ജീവനക്കാര്‍ക്ക്‌ വനിത മതലില്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധമുണ്ടോയെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമോ എന്നു സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക