Image

ചില ചില്ലറ വേലകള്‍ (കഥ: ജോണ്‍ ഇളമത)

Published on 14 December, 2018
ചില ചില്ലറ വേലകള്‍ (കഥ: ജോണ്‍ ഇളമത)
നാട്ടില്‍ നിന്നൊരു പുതിയ ഇമിഗ്രന്‍റ് കാനഡായിലെ കാല്‍ഗറിയിലെത്തി.എത്തി.അജാനബാഹു, വലിയ നീളമുള്ള കൈാലുകള്‍,ഏതാണ്ടൊരു വാനരന്‍െറ മുഖഛായ! .ഇഷ്ടന്ഹിസ്റ്ററിയിലോ മറ്റോ പോസ്റ്റ് ഗ്രാഡുവേറ്റ് ഡ്രിഗ്രിയുണ്ട്.ജോലിക്ക് പലയിടത്തും അപ്ലെ ചെയ്തു.നിരാശ ഫലം! കാനേഡിന്‍ എക്‌സിപീരിയന്‍സുണ്ടോ. ജോലിതരാതെ എന്തുകോപ്പു ചോദ്യം?,അല്ലലും നാട്ടിലെ ഡിഗ്രിക്ക് ഇവിടെ എന്താവിലല്‍അത് ഹരിച്ചു ഗുണിച്ച് ഇവാലുവേറ്റ് ചെയ്‌നുമ്പം പ്ലസ്ടുവിന്‍െറ വിലപോലുമില്ല.

അങ്ങനെ ഇരിക്ക സൂവിലൊരു ഒഴിവ് കണ്ണില്‍പെട്ടു.ചിലപ്പം കിട്ടേയാക്കമോ എന്നൊരാശങ്ക! അധികം പേരൊന്നും ബുദ്ധിയില്ലാത്ത മൃഗങ്ങളുടെ പൊറകേപോകാന്‍ വഴിയില്ലല്ലോ! ഒരുആപ്ലിക്കേഷന്‍തട്ടി.താമസംവിനാ മറുപടി വന്നു.ഇന്‍റര്‍വ്യൂ,ഉടന്‍ എത്തുക!

സൂട്ടുംകോട്ടുമൊക്കെ ഇട്ട് ഇന്‍റര്‍വ്യൂനെത്തി,സെക്‌സിയായ മാന്‍പേടപോലൊരു മദാമ്മേടെ മുമ്പില്‍.മദാമ്മ,നീലക്കണ്ണുകളില്‍ പ്രകാശം പരത്തി ഇന്‍റര്‍വ്യൂ ആരംഭിച്ചു.ഇവിടെ ഒരു ഒഴിവുണ്ട്,താങ്കള്‍ ആ ഒഴുവിലേക്ക് അനുയോജ്യമായിരിക്കും,താല്പ്പര്യമുള്ള പക്ഷം!ഉദ്യേഗാര്‍ത്ഥിയായ ഇഷ്ടന്‍െറ മനസിലൂടെ പലപല സന്ദേഹങ്ങള്‍ കടന്നുപോയി.

എന്തുതരം ജോലിയാകാം! വല്ല സിംഹത്തിന് എറച്ചി ഇട്ടുകൊടുക്കാനോ, കാണ്ടാമൃഗത്തിന്‍െറചാണകംവരാനോ,ആനക്കുട്ടിക്ക് പാലുകൊടുക്കാനോ,പെരുമ്പാമ്പിന് കോഴിയെ കൊടുക്കാനോമറ്റോ ആണോ ഈ മാന്‍കണ്ണി ഉദ്ദേശിക്കുന്നത്.എന്തൊരു ഡിസ്ക്രിമിനേഷന്‍! ഇപ്പഴുമിവളുമാരുടെഒക്കെ വിചാരം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടീട്ടില്ലെന്നാ! വല്ല ക്ലാര്‍ക്ക് പോസ്‌റ്റോ,ഒന്നുമല്ലേ പ്രധാനഗേറ്റിന്‍െറ മുമ്പില്‍ സ്‌റ്റൈയിലിലൊരു സെക്യൂരിറ്റി എന്ന നിലയില്‍ സൂട്ടുമിട്ട് അന്തസായി നിക്കാനും തയ്യാറാ! ഇതിപ്പം ഈ മാന്‍കണ്ണി എന്തോന്നാ ഉദ്ദേശിക്കുന്നെ!

മാന്‍കണ്ണി,തങ്ങള്‍ക്കിടയിലെ നീണ്ടനിശബ്ദത ഭേദിച്ചു.
എന്താ,മിസ്റ്റര്‍......ദീര്‍ഘമായ ആലോചന!
ഇഷ്ടന്‍ മറുപടി പറഞ്ഞു- അല്ല,ജോലിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ ,വല്ല ക്ലെറിക്കല്‍ പോസ്‌റ്റോ, അല്ലെങ്കില്‍ ടിക്കറ്റ് വില്‍ക്കുന്ന ജോലിയോ,ഒന്നുമല്ലേല്‍ വല്ലസെക്യൂരിറ്റീം ഒക്കെ ആയിരിക്കമല്ലേ!

മാന്‍കണ്ണിമദാമ്മ,ഒരു കെടാക്ഷമെറിഞ്ഞു വശ്യമായി പുഞ്ചിരിച്ചു മൊഴിഞ്ഞു”-അതിന് താങ്കള്‍ക്ക് കനേഡിയന്‍ എക്‌സ്പീരിയന്‍സില്ലല്ലോ!ടിക്കറ്റ് കൊടുക്കാനും,സെക്യൂരിറ്റിക്കുമാക്കെ എന്തോന്ന് കനേഡിയന്‍ എക്‌സ്പീരിയന്‍സ്!ഇഷ്ടന്‍ വീണ്ടും മൗനം പാലിച്ചപ്പോള്‍ മാന്‍കണ്ണി മദാമ്മ തുടര്‍ന്നു-താങ്കള്‍ക്ക് പറ്റുന്ന ജോലിയാ,മുന്‍പരിചയംപോലും വേണ്ട,അല്പ്പം അഭിനയം മതി.നല്ല ശബളം തരാം,മറ്റു ചിലവുകളും ഫ്രീ! അതെന്തോന്നു ജോലിയാ?

ഇവിടത്തെ സുവിലെ ഗറില്ല ചത്തുപോയി.ഇനി ഒരണ്ണത്തിനെ കിട്ടാനും വിഷമം.കിട്ടിയാതന്നെഈ വിവരമില്ലാത്ത ജാതിയെ ഒക്കെ ട്രയിന്‍ ചെയ്യാനാ പാട്. അതിന് ഒത്തിരിനാള് വേണ്ടിവരും,അതിന്‍െറ കാടന്‍ സൊഭാവം ഒന്ന്് മാറ്റിയെടുക്കാന്‍! താങ്കള്‍ക്ക് ആ ജോലി ഏറ്റെടുക്കാന്‍ താല്പ്പര്യമുള്ളപക്ഷം, ഉടന്‍ജോലിയില്‍ പ്രവേശിക്കാം.

സമയം എട്ടുമണിക്കൂര്‍,രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് നാലുമണിവരെ.താമസവും,ഭക്ഷണവുംഫ്രീ! മാസം ആയിരത്തഞ്ഞൂറ് ഡോളറ് ശമ്പളം. താങ്കള്‍ക്കാണേല്‍ ഒരല്പ്പം മേക്കപ്പുചെയ്താ സംഗതിഫിറ്റാകും,പിന്നെ കാഴ്ച്ചക്കാരുവരുമ്പോള്‍ ഒരഭിനയം.കുരങ്ങിന്‍െറചേഷ്ടകള്‍ പഠിപ്പിക്കുന്ന ഒരാഫ്രിക്കകാരന്‍ മാസ്റ്റര്‍ താങ്കള്‍ക്ക് വേണ്ട ട്രെയിനിങ് നല്‍ക്കും.പച്ച മലയാളത്തില്‍ ഇഷ്ടന്‍ ചോദിച്ചുപോയി-
അയ്യോ! ഗറില്ലയായിട്ടോ?മദാമ്മ പ്രതിവചിച്ചു- ഇഷ്ടമാണന്നാണോ പറഞ്ഞത്,കണ്ടോ നിങ്ങടെ ഭാഷപോലും മതി ഈ ജോലിക്ക്! ഇംഗ്ലീഷുപോലും വേണമെന്നില്ല.

പരിസരം മറന്നുപോയ ഇഷ്ടനൊന്നിരുത്തി ചിന്തിച്ചു.മാസം സര്‍വ്വ ചെലവും കഴിഞ്ഞ്ആയിരത്തഞ്ഞൂറ് ഡോളറ് ശമ്പളം,ഇംഗ്ലീഷ് ഭാഷേം വേണ്ട, ഐഎല്‍ടീസീം വേണ്ട,പ്രീവിയസ്എക്‌സ്പീരിയന്‍സും വേണ്ട,ദിവസം എട്ടുമണിക്കൂറ് ഒരു ചെറിയ ജയിലുപോലെ അഴിക്കുള്ളികെടന്നല്പ്പം ഗോഷ്ടി കാണിക്കണം.

മറ്റെന്തു ജോലി കിട്ടിയാലുമിതുതന്നെ ഗതി! ഇന്‍ഡയറക്ടായി മറ്റൊരുതരം ജയില്,മറ്റൊരുതരം ഗോഷ്ടി, ഉള്ളില്‍ ഡിസ്ക്രമിനേഷന്‍,അതു മറക്കാനഭിനയം, ജയിലിപിടിച്ചിട്ട പോലെയുള്ളജോലിക്രമം.കേരളത്തിലെ ഗവര്‍മ്മേന്‍റ് സര്‍വ്‌നീസുപോലെ റിലാക്‌സായ ജോലിയൊന്നും ഇവിടെ കിട്ടില്ല.സായിപ്പ് ചാറുവാങ്ങാതെ ശബളമൊന്നുംതരില്ല.തമ്മിഭേദം, തൊമ്മന്‍ എന്നു കണക്കുകൂട്ടിയാ മതി.
പിന്നെ ഇഷ്ടനൊന്നും ചിന്തിച്ചില്ല ! ,ഇംഗ്ലീഷിതന്നെ തട്ടി-എഗ്രീഡ്, മാഡം!

പിറ്റേന്ന് ജോലി ആരംഭിച്ചു.ആദ്യമൊക്കെ ഒരു നാണമായിരുന്നു. പിന്നതങ്ങുമാറി. നിത്യതൊഴിലായി,നിത്യതൊഴിലഭാസമെന്നായപ്പോള്‍,നാട്ടിലേപ്പോലല്ല,എന്തുജോലിക്കും മാന്യതഒണ്ടെന്ന തിരിച്ചറിവുണ്ടായി.എന്നാല്‍ ആ തിരിച്ചറിവിലിനിടയിലും ഇടക്കിടെ ജാള്യത അനുഭവപ്പെട്ടു.അതും നാട്ടുകാരീന്നുമറ്റും.ഒരിക്കലൊരു കേരളാ കപ്പിള് ഗറില്ലേ കാണനെത്തി. മൊട്ടേന്ന് വിരിഞ്ഞൊരു ഒരു ചെക്കനേം കൂട്ടി.

ചെക്കന്‍ പറഞ്ഞു-
പപ്പാ,നോക്ക് എന്തൊരു രസം!, വല്യൊരു കൊരങ്ങച്ചന്‍െറ കളി! നിന്‍െറ മറ്റവനാ കൊരങ്ങച്ചന്‍! എന്ന് പറേണമെന്ന് തോന്നി.ഒന്നോര്‍ത്തടങ്ങി,നിന്‍െറ തന്തേം ഈപണിതന്നെ,ഇവിടെ മറ്റൊരു വേഷത്തില്‍!

അങ്ങനെ ഇരിക്കെ ഒരുദിവസം ആളില്ലാത്ത ഒരു സായംസമയത്ത് തൊട്ടടുത്ത കടുവാകൂടിന്‍െറ ഇടക്കുള്ള ഇളകികിടന്ന കമ്പിവല തള്ളിനീക്കി കടുവാ ചാടിവന്നു.
അയ്യോ! ദൈവമേ! ഇഷ്ടന്‍ അലറി.

ആ ബംഗാളി കടുവാ മുരണ്ടില്ല, പകരം പച്ച മലയാളത്തില്‍ പറഞ്ഞു-അനിയാ, ഞാനുമൊരു മലയാളിയാ,ബംഗാളിക്കടുവായെ ഇപ്പോ കിട്ടാനില്ല.അതുകൊണ്ട് ഞാനും നിന്നെപോലെ വേഷം കെട്ടിയതാ,താന്‍ വന്നപ്പഴേ എനിക്കു പിടികിട്ടിയതാ!

ഹാ,ഹാ,ഇഷ്ടന്‍ പൊട്ടിച്ചിരിച്ചു,ജോലിയുടെ ഒരു മാന്യത,കേരളം വിട്ടാ മലയാളി
എന്തുവേഷോം കെട്ടും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക