Image

ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്നു ടെക്‌സസ് ഫെഡറല്‍ കോടതി

Published on 14 December, 2018
ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്നു ടെക്‌സസ് ഫെഡറല്‍ കോടതി
ഒബാമ ഭരണത്തിലെ ഏറ്റവും വലിയ നേട്ടമായ് വിശേഷിപ്പിക്കുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (ഒബാമ കെയര്‍) ഭരണഘടനാ വിരുദ്ധമെന്നു ടെക്‌സസിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് റീഡ് ഒക്കോണര്‍.

ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ നിശ്ചയിച്ചു കൊണ്ടുള്ള വകുപ്പ്കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു. നിയമത്തിന്റെ ബാക്കി ഭാഗവും ഭരണഘടനാ വിരുദ്ധമെന്നാണു കോടതിയുടെ വിധി. എന്നാല്‍ നിലവിലുള്ള ഒബാമ കെയറിന്റെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ല.

ഒബാമ കെയറിനെതിരെ ഏതാനും റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളാണു ഹര്‍ജിയുമായി എത്തിയത്.
ഉത്തരവ് സ്വാഗതം ചെയ്ത പ്രസിഡന്റ് ട്രമ്പ് പുതിയ നിയമം കൊണ്ടു വരാന്‍ കോണ്‍ഗസിനോടഭ്യര്‍ഥിച്ചു.
ഇരുപതു മില്യന്‍ ആളുകള്‍ക്ക് ഒബാമ കെയര്‍ മുഖേന ഹെല്ത്ത് ഇന്‍ഷുറന്‍ കിട്ടുന്നുണ്ട്.

കോടതി ഉത്തരവ് പിന്നോക്കം പോകലാണെന്നു കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍സേവിയര്‍ ബെസെര ചൂണ്ടിക്കാട്ടി. അതു പോലെ രോഗമുള്ളവര്‍ക്കും തുല്യ നിരക്കില്‍ ഇന്‍ഷുറന്‍സ് നല്കണമെന്നും ഒബാമാ കെയറില്‍ വ്യവസ്ഥയുണ്ട്. അത് റദ്ദാകുന്നത് 133മില്യന്‍ ആളുകളെ ബാധിക്കുമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.
എന്തായാലും വിധിക്കെതിരെ അപ്പീല്‍ നല്കാന്‍ വിവിധ സംഘടനകള്‍ രംഗത്തു വന്നു
Join WhatsApp News
Sad ignorants 2018-12-15 07:51:44

Sad to see the people who are celebrating the Texas court verdict against the Supreme court are of entirely two different interests.

One group belongs to big HealthCare business, yes; they benefit from it. Millions of people with pre-existing conditions won’t get an insurance or end up paying costly premiums. It is a human tendency to enjoy or make profit from someone else’s weakness or failure

The other group are a mass of anti- Obama, they want to undo everything Obama did. But those poor ignorant are unaware that they lost their medical coverage. They assume Obama care is different from Affordable Care.- andrew   

SHAME ON THEM 2018-12-15 10:38:04
Republicans want to gut healthcare. It’s not a talking point, it’s not an exaggeration, it’s not a rhetorical flourish. For ideological reasons, and because many can’t stand that it’s named Obamacare, they are causing millions to feel anxiety and possibly suffer. Shame on them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക