Image

ഇന്റര്‍ നാഷണല്‍ റിലിജിയസ് ഫ്രീഡം യു എസ് കമ്മീഷനില്‍ അരുണിമ ഭാര്‍ഗവക്ക് നിയമനം

പി പി ചെറിയാന്‍ Published on 15 December, 2018
ഇന്റര്‍ നാഷണല്‍ റിലിജിയസ് ഫ്രീഡം യു എസ് കമ്മീഷനില്‍ അരുണിമ ഭാര്‍ഗവക്ക് നിയമനം
വാഷിംഗ്ടണ്‍ ഡി സി: ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം യു എസ് കമ്മീഷനില്‍ ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി അരുണിമ ഭാര്‍ഗവയെ നിയമിച്ചതായി ഹൗസ് സ്പീക്കര്‍ നാന്‍സി പെളോസി അറിയിച്ചു.

ഡിസംബര്‍ 13 നായിരുന്നു നിയമനം. അരുണിമയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം ചെയര്‍ ടെന്‍സില്‍ ഡോര്‍ജി പറഞ്ഞു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിനും അരുണയുടെ നിയമനം പ്രയോജനപ്പടുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും, അതിന് അവര്‍ക്കാവശ്യമായ നിയമോപദേശങ്ങള്‍ നല്‍കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഏന്‍തം ഓഫ് യു എസ് എന്ന സംഘടനയുടെ സ്ഥാപകയാണ് അരുണ ഭാര്‍ഗവ.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയ ഇവര്‍ യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സിവില്‍ റൈറ്റ്‌സ് ഡിവിഷന്‍ എഡുക്കേഷണല്‍ ഓപ്പര്‍റ്റിയൂണിറ്റീസസ് വിഭാഗത്തിന്റെ അദ്ധ്യക്ഷതയായിരുന്നു.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വരുന്നതിന് മുമ്പ് എഡുക്കേഷന്‍ പ്രാക്ടീസ് ഡയറക്ടറായിരുന്നു.

ചിക്കാഗൊ സൗത്ത് സൗണ്ടില്‍ ജനിച്ചുവളര്‍ന്ന ഇവര്‍ ഇന്ത്യയിലെ പ്രാദേശിക ഗവണ്മെന്റ് സമിതികളിലേക്ക് സ്ത്രീകളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മതസ്ലാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന വിദേശ രാജ്യങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് യു എസ് കോണ്‍ഗ്രസ്സ് സ്ഥാപിച്ച സംഘടനയാണ് യു എസ് സി ഐ ആര്‍.
ഇന്റര്‍ നാഷണല്‍ റിലിജിയസ് ഫ്രീഡം യു എസ് കമ്മീഷനില്‍ അരുണിമ ഭാര്‍ഗവക്ക് നിയമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക