Image

ജൂലിയന്‍ കാസ്‌ട്രോ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതാ പഠന കമ്മിറ്റി രൂപീകരിച്ചു

ഏബ്രഹാം തോമസ് Published on 15 December, 2018
ജൂലിയന്‍ കാസ്‌ട്രോ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതാ പഠന കമ്മിറ്റി രൂപീകരിച്ചു
വാഷിംഗ്ടണ്‍: 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികള്‍ കാര്യമായി  രംഗപ്രവേശം നടത്തി തുടങ്ങിയിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിനെതിരെ ശക്തമായി എതിര്‍പ്പ് ഉയര്‍ത്തുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. എന്നാല്‍ ഡെമോക്രാറ്റിക് സ്ഥിതി വ്യത്യസ്തമാണ്. കുറഞ്ഞത് രണ്ട് ഡസന്‍ സ്ഥാനാര്‍ത്ഥികളെങ്കിലും ടിക്കറ്റ് പ്രത്യാശികളായി രംഗത്തെത്തുമെന്നാണ് കരുതുന്നത്.

മുന്‍ സാന്‍ അന്റോണിയോ മേയറും ഒബാബ ഭരണത്തില്‍ ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് തലവനുമായിരുന്ന ജൂലിയന്‍ കാസ്‌ട്രോ സ്ഥാനാര്‍ത്ഥിത്വ സാധ്യതകള്‍ ആരായുവാന്‍ ഒരു സമിതി രൂപീകരിച്ചു. മെരിലാന്റ്് ജനപ്രതിനിധി ജോണ്‍ ഡിലേനിയാണ് ആദ്യ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.  ഇപ്പോള്‍ പാര്‍ട്ടി ടിക്കറ്റിന് ശ്രമിക്കുന്നവര്‍ രണ്ടായി. മേയറായി കാസ്‌ട്രോ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായി പലരും വിലയിരുത്തുന്നു. പ്രീകെ4 എസ്എ കാസ്‌ട്രോയുടെ ഒരു വലിയ നേട്ടമാണ്. കിന്റര്‍ഗാര്‍ട്ടനെ മുന്‍പുള്ള വിദ്യാഭ്യാസം സൗജന്യമായി കുട്ടികള്‍ക്ക് നല്‍കുന്ന സംവിധാനമാണ് ഇത്. ഈ പദ്ധതി അമേരിക്ക ഒട്ടാകെ നടപ്പിലാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാസ്‌ട്രോ മത്സരിച്ചാല്‍ ഇത് ഒരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായി മാറും.

കാസ്‌ട്രോയും അല്‍പാസോയില്‍ നിന്നുള്ള ജനപ്രതിനിധി ബീറ്റോ ഒറൗര്‍കിയും ടിക്കറ്റിന് വേണ്ടി മത്സരിക്കുകയാണെങ്കില്‍ ടെക്‌സസില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടാവും. ഇക്കഴിഞ്ഞ ടെക്‌സസ് സെനറ്റ് മത്സരത്തില്‍ ഏറ്റവുമധികം ധനസമാഹരണം നടത്തിയും എതിര്‍സ്ഥാനാര്‍ത്ഥി സെന.ടെഡ് ക്രൂസിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ചും ദേശീയ രാഷ്ട്രീയത്തില്‍ ഒറൗര്‍ക്കി പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

34-മത്തെ വയസില്‍ മേയറായ കാസ്‌ട്രോ വലിയ ജനപിന്തുണ നേടാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഏറ്റവും വലിയ ന്യൂനപക്ഷ ലറ്റിനോ വോട്ടുകള്‍ കാസ്‌ട്രോയ്ക്ക് അനുകൂലമാവും. ഇരട്ട സഹോദരന്‍ സാന്‍ അന്റോണിയോവില്‍ നിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധി ജോയാക്വിന്‍ കാസ്‌ട്രോയാണ്. ജോയാക്വിന്‍ കോണ്‍ഗ്രഷ്‌നല്‍ ഹിസ്പാനിക് കോക്കസിന്റെ ചെയര്‍മാനായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തിന്റെ ഒരു നല്ല ശതമാനം വോട്ടുകള്‍ കാസ്‌ട്രോയ്ക്ക് ലഭിക്കും എന്നുറപ്പാണ്. എന്നാല്‍ ഒറൗര്‍കിയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ രണ്ടാമത്തെ വലിയ ന്യൂനപക്ഷമായ കറുത്തവര്‍ഗക്കാര്‍ വോട്ട് ചെയ്യുമോ വോട്ട് കാസ്‌ട്രോയ്ക്ക് അനുകൂലമായിരിക്കുമോ എന്ന് പറയാനാവില്ല.

കാസ്‌ട്രോ സ്വയം രംഗത്തെത്തിയാല്‍ അത് ഒരു പ്രതികാരം വീട്ടല്‍ കൂടി ആയിരിക്കും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കാസ്‌ട്രോയെ ഹിലരിക്ലിന്റണ്‍ തിരഞ്ഞെടുക്കും എന്നാണ് കരുതിയിരുന്നത്. അവസാനദിനമാണ് ഹിലരി ടീമില്‍ കാസ്‌ട്രോ ഒഴിവാക്കപ്പെട്ടത്. ഹിലരി-കാസ്‌ട്രോ ടീം മത്സരിച്ചിരുന്നെങ്കില്‍ ഫലം മാറിയേനെ എന്ന് വിശ്വസിക്കുന്നവരുണ്ട്.

സാധ്യതാ(എക്‌സ്‌പൊളറേഷന്‍) കമ്മിറ്റിയുമായി മുന്നോട്ട് പോകുന്നത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതുവരെ ധനസമാഹരണം നടത്തുകയും ചെലവഴിക്കുകയും ചെയ്യുന്നതിന് നിരീക്ഷണം ഉണ്ടാവില്ല. താന്‍ വന്‍ ദാതാക്കളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ലെന്ന് കാസ്‌ട്രോ പറഞ്ഞു. കാസ്‌ട്രോയുടെ മുത്തച്ഛന്‍ മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. അച്ഛന്‍ ലറ്റിനോ അവകാശങ്ങളുടെ ശക്തനായ വക്താവാണ്.
ഇതിന് മുമ്പ് ടെക്‌സസില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ശ്രമിച്ചത് 1976 ല്‍ സെന.ലോയ് ബെന്റ് സണാണ്. ശ്രമം വിജയിച്ചില്ല. 1988 ല്‍ ബെന്റ്‌സണ്‍ മൈക്കേല്‍ ഡുകാകിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചും പരാജയപ്പെട്ടു.

ജൂലിയന്‍ കാസ്‌ട്രോ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതാ പഠന കമ്മിറ്റി രൂപീകരിച്ചു
Join WhatsApp News
CART IN FRONT 2018-12-16 08:42:17
FIRST IOWA POLL by SELZER: BIDEN 32% SANDERS 19% BETO 11% WARREN 8% HARRIS 5% BOOKER 4% BLOOMBERG 3% KLOBUCHAR 3% DELANEY 1% SHERROD 1% CASTRO 1%
DON'T PUT THE CART IN FRONT OF THE HORSE.
posted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക