Image

മറിയാമ്മ എബ്രഹാം(89) നിര്യാതയായി

എബി മക്കപ്പുഴ Published on 15 December, 2018
മറിയാമ്മ എബ്രഹാം(89) നിര്യാതയായി
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറാള്‍ വെരി.റവ.സ്‌കറിയാ എബ്രഹാമിന്റെ മാതാവും, കോഴഞ്ചേരി പുന്നക്കാട് മേലേപ്പറമ്പില്‍ പരേതനായ വിഎസ് എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം(89) ഡിസംബര്‍ 14 വെള്ളിയാഴ്ച രാവിലെ നാട്ടില്‍ നിര്യാതയായി. പരേത മെഴുവേലി ചക്കിനേത്തു കുടുംബാംഗമാണ്.
ശവസംസ്‌കാര ചടങ്ങുകള്‍ ഡിസംബര്‍ 18 ചൊവ്വാഴ്ച രാവിലെ 11.30 പുന്നക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തപ്പെടും.

മക്കള്‍: റവ.സ്‌കറിയാ എബ്രഹാം(മുന്‍ മാര്‍ത്തോമാ സഭ വികാരി ജനറാള്‍), ടൈറ്റസ് എബ്രഹാം(പുന്നക്കാട്), രാജന്‍ എബ്രഹാം(പുന്നക്കാട്), ജോസ് എബ്രഹാം(ഡാളസ്), തമ്പി എബ്രഹാം(ഡാളസ്) ഡെയ്‌സി രാജു മാത്യു(ഡാളസ്) എന്നിവര്‍.

മരുമക്കള്‍: സൗമി ആലിസ് രമണി(പുന്നക്കാട്) ഷേര്‍ലി മിനി രാജു മാത്യു(ഡാളസ്).
പരേതയുടെ ചെറുമകന്‍ റവ. ഷിജോയ് എബ്രഹാം സ്‌കറിയാ മാര്‍ത്തോമാ മെത്രാപ്പോലീത്ത അഭിവന്ദ്യ. ജോസഫ് മാര്‍ ഐറേനിയസ് തിരുമേനിയുടെ സെക്രട്ടറി ആണ്.
കൂടുതല്‍ വിവരങ്ങള്‍: 4692652025.



മറിയാമ്മ എബ്രഹാം(89) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക