Image

മഹീന്ദ രജപക്‌സേ രാജിവെച്ചു; റെനില്‍ വിക്രമ സിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേരയിലേയ്‌ക്ക്‌

Published on 15 December, 2018
മഹീന്ദ രജപക്‌സേ രാജിവെച്ചു;  റെനില്‍ വിക്രമ സിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേരയിലേയ്‌ക്ക്‌

കൊളമ്‌ബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സേ രാജിവെച്ചു. രണ്ട്‌ മാസമായി തുടരുന്ന അധികാര വടം വലിക്കിടയിലാണ്‌ രജപക്‌സേയുടെ നീക്കം. ശ്രീലങ്കന്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കിയ റെനില്‍ വിക്രമസിംഗെ ഞായറാഴ്‌ച സത്യപ്രതിജ്‌ ഞ ചെയ്‌ത്‌ വീണ്ടും പ്രധാനമന്ത്രിയാകും.

വെള്ളിയാഴ്‌ച റെനില്‍ വിക്രമസിംഗെയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ്‌ പ്രസിഡന്റ്‌ സിരിസേന വീണ്ടും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ സമ്മതിച്ചത്‌. കൊളമ്‌ബോ പേജ്‌ ആണ്‌ ഇക്കാര്യം റിപോര്‍ട്ട്‌ ചെയ്‌തത്‌.

ഞായറാഴ്‌ച രാവിലെ പത്ത്‌ മണിക്ക്‌ വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ ഞ ചെയ്യുമെന്ന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ യുണൈറ്റഡ്‌ നാഷണല്‍ പാര്‍ട്ടി വ്യക്തമാക്കി.
ഒക്ടോബര്‍ 26നായിരുന്നു സിരിസേന വിക്രമസിംഗെയെ പുറത്താക്കിയത്‌. എന്നാല്‍ സിരിസേനയുടെ ഈ തീരുമാനത്തെ വിക്രമസിംഗെ പാര്‍ലമെന്റിലും കോടതിയിലും ചോദ്യം ചെയ്‌തു.

രജപക്‌സേ രാജിവെയ്‌ക്കുകയാണെന്ന്‌ വെള്ളിയാഴ്‌ച അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക