Image

ഇവാങ്കയുടെയും ട്രംപ് ജൂനിയറിന്റെയും വ്യവസായങ്ങള്‍ (ഏബ്രഹാം തോമസ്)

Published on 15 December, 2018
ഇവാങ്കയുടെയും ട്രംപ് ജൂനിയറിന്റെയും വ്യവസായങ്ങള്‍ (ഏബ്രഹാം തോമസ്)
ട്രംപ് ഭരണകൂടത്തിന്റെ പുതിയ പദ്ധതി ഓപ്പര്‍ച്യൂണിറ്റി സോണ്‍ പ്രോഗ്രാം സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ളവര്‍ക്കുവേണ്ടി പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നിക്ഷേപങ്ങളില്‍ നികുതി ഇളവ് നല്‍കുന്നു. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് ഭീമമായ നികുതി ഇളവാണ് ലഭിക്കുന്നത്.

ഈ വര്‍ഷമാദ്യം ഓവല്‍ ഓഫിസില്‍ നടന്ന ചടങ്ങിലാണ് പദ്ധതി വലിയ തോതില്‍ പ്രൊമോട്ട് ചെയ്തത്. പദ്ധതിയുടെ ഗുണഗണങ്ങള്‍ വിശേഷിപ്പിച്ചതിനുശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മകള്‍ ഇവാങ്കയ്ക്ക് പറയാനുള്ളത് എന്താണെന്ന് ആരാഞ്ഞു. കാരണം നീയാണ് ഈ പദ്ധതിയെ ശക്തമായി പിന്താങ്ങിയിരുന്നത്, എന്നും കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന്റെ സീനിയര്‍ ഉപദേശകരായ ഇവാങ്കയും ഭര്‍ത്താവ് ജാരേഡ് കുഷ്‌നറും ഓപ്പര്‍ച്യൂണിറ്റി സോണ്‍ പ്രോഗ്രാമിന്റെ പ്രധാന വക്താക്കളായി രംഗത്ത് വന്നിട്ട് നാളുകളായി. കാരണം ഏറ്റവും കൂടുതല്‍ സാമ്പത്തികമായി ഗുണം ചെയ്യുന്നത് ഈ ദമ്പതികള്‍ക്കായിരിക്കും എന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന്റെ വിശ്വസ്തരായ ഉപദേശകരായി മാറിയെങ്കിലും ഇരുവരും തങ്ങളുടെ വിശാല റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളോട് വിടപറഞ്ഞിട്ടില്ല.

ഈയിടെ ഓപ്പര്‍ച്യൂണിറ്റി സോണ്‍ ഫണ്ടുകളില്‍ വലിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയ കേഡര്‍ എന്ന വ്യവസായത്തില്‍ കുഷ്‌നറിന് വലിയ ഓഹരിയുണ്ട്. മയാമി മുതല്‍ ലോസ് ആഞ്ചലസ് വരെയുള്ള പ്രദേശങ്ങളില്‍ വലിയ പദ്ധതികള്‍ നിര്‍മ്മിക്കുന്നത് കേഡറാണ്. കുഷ്‌നറുടെ കുടുംബ വ്യവസായങ്ങളില്‍ പ്രത്യേകം ഇവാങ്കയ്ക്കും കുഷ്‌നറിനും നിക്ഷേപമുള്ള പതിമൂന്ന് വസ്തുവകകള്‍ക്ക് നികുതി ഇളവ് ലഭിക്കും. കാരണം ഇവ ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, മെരിലാന്‍ഡ് സംസ്ഥാനങ്ങളില്‍ ഓപ്പര്‍ച്യൂണിറ്റി സോണുകളിലുള്ളവയാണ്.

കുഷ്‌നര്‍ കമ്പനികളുടെ ആറ് കെട്ടിടങ്ങള്‍ ന്യുയോര്‍ക്ക് നഗരത്തിലെ ബ്രൂക്ക് ലിന്‍ ഹൈറ്റ്‌സ് പ്രദേശത്താണ്. ബ്രൂക്ക് ലിന്‍ ബ്രിഡ്ജും മന്‍ഹാട്ടന്‍ സ്‌കൈലൈനും പശ്ചാത്തലമായ ഇവിടെ ഈയിടെ ഒരു ഫൈവ് ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റ് ലിസ്റ്റ് ചെയ്തത് 8 മില്യന്‍ ഡോളറിനാണ്. ന്യൂജഴ്‌സിയിലെ ബീച്ച് ടൗണ്‍ ലോങ് ബ്രാഞ്ചില്‍ സമുദ്ര തീരത്തുള്ള രണ്ട് കോണ്ടമോണിയങ്ങള്‍ 2.7 മില്യന്‍ ഡോളറിനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ ഒട്ടാകെ 8,700 ഓപ്പര്‍ച്യൂണിറ്റി സോണുകളുണ്ട്. ഇവ തിരഞ്ഞെടുക്കുന്നതില്‍ ഇവാങ്കയ്‌ക്കോ കുഷ്‌നറിനോ പങ്ക് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നില്ല. എന്നാല്‍ വിപരീത താല്‍പര്യങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്.

പ്രസിഡന്റിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറും ഡാലസിലെ ഫണ്ട് റെയ്‌സറും, മണി മാനേജരുമായി അറിയപ്പെടുന്ന ജെന്‍ട്രി ബീച്ചും ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ഗ്രീന്‍ ബിസിനസിനെകുറിച്ചും വൈരുദ്ധ്യ താല്പര്യ ആരോപണം ഉയരുന്നു. ബീച്ച് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ധനസമാഹരണം നടത്തിയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ സഹപാഠികളായിരുന്ന കാലം മുതല്‍ ട്രംപ് ജൂനിയറും ബീച്ചും ഉത്തമ സുഹൃത്തുക്കളാണ്. ഇരുവരുടെയും മക്കളുടെ തലതൊട്ടപ്പന്മാരുമാണ് ഇവര്‍.

ട്രംപ് പ്രസിഡന്റായതിനുശേഷം ബീച്ചിന്റെ ഏഷ്യയിലും കരീബിയനിലും സൗത്ത് അമേരിക്കയിലും ഉള്ള വ്യവസായങ്ങള്‍ക്ക് ഫെഡറല്‍ ധനസഹായത്തിന് ശ്രമിച്ചു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ് എന്നീ സ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥരുമായി ബീച്ച് ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

ഈഡന്‍ ഗ്രീന്‍ ടെക്‌നോളജി എന്നാണ് ട്രംപ് ജൂനിയറിന്റെയും, ബീച്ചിന്റെയും വ്യവസായത്തിന്റെ പേര്. രാജ്യത്തെ പ്രഥമ കുടുംബവുമായുള്ള അടുത്ത ബന്ധം മുതലെടുക്കുവാന്‍ സ്ഥാപനം ശ്രമിക്കുന്നു എന്ന് ആരോപണമുണ്ട്. ഈഡന്‍ ഗ്രീനിന് ക്ലീബേണില്‍ ഹൈഡ്രോ പോണിക് ഗ്രീന്‍ ഹൗസുണ്ട്. ഈവിടെ വളര്‍ത്തുന്ന ലെറ്റിയൂസും (ഉവര്‍ച്ചീരയും) മറ്റും വാള്‍മാര്‍ട്ട് സ്റ്റോറുകളില്‍ വില്ക്കുന്നു.
Join WhatsApp News
make America great 2018-12-16 09:24:28
ട്രുംപിന്‍റെ കാമ്പയിൻ ചെയർമാനും ഡെപ്യൂട്ടി കാമ്പയിൻ ചെയർമാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും കുറ്റവാളികൾ എന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അവർ ജയിലിലോ അല്ലെങ്കിൽ കുറ്റ ശിക്ഷയ്ക്കായി കാത്തുനിൽക്കുന്നു. ട്രുംപ്ന്‍റെ അഭിഭാഷകൻ ജയിലിൽ പോകുന്നു. ട്രുംപ് അയാളെ പൂര്‍ണമായും തളളി കളഞ്ഞു. ട്രുംപിന്‍റെ ഉദ്ഘാടന സമിതി ഇപ്പോൾ ഫെഡറൽ ക്രിമിനൽ അന്വേഷണത്തിലാണ്. റഷ്യക്കാരി ബൂട്ടാന സത്യം പറയാന്‍ തയ്യാര്‍, കൂടുതല്‍ റിപ്ലബ്ലികാന്‍ നേതാക്കള്‍ കുടുങ്ങും. NRAയില്‍ കൂടി ആണ് റഷ്യന്‍ പണം ഇവര്‍ക്ക് ലഭിച്ചത്.
from juliyani 2018-12-17 08:00:59
തിരജെടുപ്പില്‍ ജയിക്കാന്‍ രഹസ്യ ഇടപാടുകള്‍ ട്രുംപ് നടത്തി എന്ന് ജൂലിയാനി.
എന്നിട്ടും അങ്ങനെ നടന്നിട്ടില്ല എന്ന് കുറെ മലയാളികള്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക