Image

എന്നെ രക്ഷിക്കാന്‍ മഞ്ജുവിന് ബാധ്യതയുണ്ട്. മഞ്ജു വാര്യര്‍ പ്രതികരിക്കണം; ശ്രീകുമാര്‍ മേനോന്‍

Published on 15 December, 2018
എന്നെ രക്ഷിക്കാന്‍ മഞ്ജുവിന് ബാധ്യതയുണ്ട്. മഞ്ജു വാര്യര്‍ പ്രതികരിക്കണം; ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ സിനിമയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയാ ട്രോളുകളിലേക്ക് മഞ്ജുവിനെയും ദിലീപിനെയും വലിച്ചിഴച്ച് ശ്രീകുമാര്‍ മേനോന്‍. പ്രമുഖ ചാനലിലെ ന്യൂസ് നൈറ്റ് ചര്‍ച്ചയില്‍ അതിഥിയായി എത്തിയാണ് ശ്രീകുമാര്‍ മേനോന്‍ ഈ ആരോപണം ഉന്നയിക്കുന്നത്. 
ശ്രീകുമാര്‍ മേനോന്‍റെ വാക്കുകള്‍ - വിവാഹ ജീവിതത്തില്‍ നിന്ന് ഇറങ്ങി വന്ന മഞ്ജുവിന് പേഴ്സണലായും  പ്രൊഫഷണലായും താങ്ങും തണലുമായത് ഞാനാണ്. ഒന്നോ രണ്ടോ സിനിമകള്‍ കൊണ്ട് അവസാനിച്ചു പോകേണ്ടതായിരുന്നു മഞ്ജു വാര്യര്‍. എന്നാല്‍ ഞാനാണ് അവരെ ഒരു ബ്രാന്‍ഡാക്കി മാറ്റിയതും കരിയറില്‍ വളര്‍ച്ച നേടിക്കൊടുത്തതും. ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെയൊരു മടങ്ങി വരവ് ഉണ്ടായിരുന്നില്ല. അതിന്‍റെ എതിര്‍പ്പ് എന്നോട് പ്രമുഖനായ മറ്റൊരാള്‍ക്കുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പലപ്പോഴും മഞ്ജുവിന്‍റെ സുഹൃത്ത് എന്ന നിലയില്‍ എന്‍റെ പേരും ഉയര്‍ന്നു വന്നു. പോലീസ് എന്‍റെ മൊഴിയെടുത്തു. ചാനല്‍ ചര്‍ച്ചകളില്‍ എന്‍റെ പേര് ഉയര്‍ന്നു വന്നു. ഇതൊക്കെ എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. 
ഇപ്പോള്‍ എന്‍റെ സിനിമ ഇറങ്ങിയ സമയമാണ്. എന്‍റെ കരിയര്‍ രൂപപ്പെടുന്ന സമയമാണ്. ഇവിടെ ഞാന്‍ സൈബര്‍ ലോകത്ത് ആക്രമിക്കപ്പെടുന്നത് മുമ്പ് മഞ്ജുവിനൊപ്പം നിന്ന കാരണമാണ്. ഈ സിനിമയിലെ നായിക കൂടിയാണ് മഞ്ജു. മഞ്ജു വാര്യര്‍ എനിക്ക് വേണ്ടി ശബ്ദിക്കണം. എനിക്കായി പ്രതികരിക്കേണ്ടത് മഞ്ജുവാണ്. 
എന്നാല്‍ മഞ്ജു ഇപ്പോഴും തികച്ചും നിശബ്ദത പാലിക്കുകയാണെന്നും ഇതില്‍ വേദനയുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 
തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ അക്രമങ്ങള്‍ ദിലീപ് സ്പോണ്‍സര്‍ ചെയ്തതാണ് എന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമമാണ് ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ നടത്തുന്നത് എന്ന് വ്യക്തം. 
എന്നാല്‍ ആ പരിപാടിയിലേക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ മഞ്ജു വാര്യര്‍ രംഗപ്രവേശനം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക