Image

കുവൈത്തില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വീസ് തുടങ്ങണം: കെകെഎംഎ

Published on 15 December, 2018
കുവൈത്തില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വീസ് തുടങ്ങണം: കെകെഎംഎ
കുവൈറ്റ്: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ കുവൈത്തില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കെ കെ എം എ സാല്‍മിയ ബ്രാഞ്ച് ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . എയര്‍ ഇന്ത്യ , ഇന്‍ഡിഗോ , കുവൈറ്റ് എയര്‍വൈസ് , അല്‍ജസീറ എയര്‍വൈസ് തുടങ്ങിയ എല്ലാ വിമാന കമ്പനികളും ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ എത്രയും വേഗം രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടു കെ കെ എം എ ഈ കമ്പനികള്‍ക്കു നിവേദനം അയച്ചു . 

കണ്ണൂര്‍ കാസറഗോഡ് കോഴിക്കോട് ജില്ലകളില്‍നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ കുവൈത്തിലുണ്ട് . കേരളം കേന്ദ്ര സര്‍ക്കാരുകള്‍ കുവൈത്തിലേക്കുള്ള സര്‍വീസിനായി താല്പര്യം എടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധപ്പെട്ട അധികൃതര്‍ക്കു നിവേദനം അയച്ചു.സാല്‍മിയ സുന്നി സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗം പി.കെ അക്ബര്‍ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു .

എന്‍ കെ അബ്ദുള്‍റസാഖ് അദ്യക്ഷനായിരുന്നു . മുഹമ്മദ് അലി പട്ടാമ്പി വാര്‍ഷിക റിപ്പോര്‍ട്ടും , ഹബീബ് റഹ്മാന്‍ വരവ് ചെലവ് കണക്കും അലി മാത്ര ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ , വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ , ഹംസ പയ്യന്നൂര്‍ , കെ സി ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു . അലി കരിമ്പ സ്വാഗതവും ഹബീബ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക