Image

അമേരിക്കയിലെ ഏറ്റവും ചെറിയ സിറ്റി വിയറ്റ്‌നാം സ്വദേശി വിലപേശിവാങ്ങി

Published on 10 April, 2012
അമേരിക്കയിലെ ഏറ്റവും ചെറിയ സിറ്റി വിയറ്റ്‌നാം സ്വദേശി വിലപേശിവാങ്ങി
ഡാലസ്:വിശ്വസിക്കാന് ചിലപ്പോള് ബുദ്ധിമുട്ടുണ്ടായേക്കാം, പക്ഷെ സംഭവം സത്യം തന്നെ. അമേരിക്കയിലെ ജനവാസം കുറഞ്ഞ വ്യോമിംഗിലെ ബുഫോര്ഡ് എന്ന ചെറുനഗരമാണ് പേരുവെളിപ്പെടുത്താത്ത വിയറ്റ്‌നാം സ്വദേശി ഒന്‍പത് ലക്ഷം ഡോളറിന് സ്വന്തമാക്കിയത്. ഏപ്രില്‍ അഞ്ചിനായിരുന്നു ലേലം. 

46 രാജ്യങ്ങളില്‍ നിന്നുള്ള സമ്പന്നന്മാര്‍ ലേലത്തില്‍ പങ്കെടുത്തു. പത്തേക്കര്‍ സ്ഥലം, ഒരു പെട്രോള്‍ പമ്പ്, സ്‌റ്റേഷനറിക്കട, അഞ്ച് തപാല്‍ പെട്ടികള്‍, ഒരു സ്‌കൂള്‍ കെട്ടിടം, മൂന്ന് ബെഡ്‌റൂം മുള്ള ഒരുവീട് ്, ഒരു സെല്‌ഫോണ് ടവര്‍ എന്നിവയുള്‍പ്പെട്ടതാണ് അമേരിക്കയിലെ ഏറ്റവും ചെറിയ സിറ്റി എന്നറിയപ്പെടുന്ന ബുഫോര്ഡ്.

പടിഞ്ഞാറന് അമേരിക്കയിയിലുള്ള ഈ സിറ്റിയില് ഇപ്പോഴത്തെ മേയര്‍ എന്നവകാശപ്പെടുന്ന ഡോണ് സമ്മന്‍സ് മാത്രമാണ് താമസക്കാരനായുള്ളത്. ഭാര്യ മരിച്ചുപോവുകയും തന്റെ ഏക മകന് താമസം മാറ്റുകയും ചെയ്തതോടെയാണ് ഡോണ് സമ്മന്‌സ് എന്ന സിറ്റി ഉടമ തന്റെ സഥലം വില്‍കുവാന്‍ തയ്യാറായത്.

1866 ലാണ് ബുഫോര്ഡ് സ്ഥാപിച്ചത്. റെയില്‍വേ ലൈന് നിര്‍മ്മാണത്തിനെത്തിയ കരാര്‍ ജോലിക്കാരും കുടുംബങ്ങളുമടക്കം ഒരുകാലത്ത് 2,000 ലേറെ ആളുകള്‍ താമസിച്ചിരുന്ന നഗരമാണിത്. റെയില്‍വേലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ജോലിക്കാര്‍ ഇവിടം വിട്ടു. പിന്നീട് 1980 ലാണ് ഡോണും ഭാര്യയും നഗരത്തിലെത്തിയത്. 1986 ല്‍ ഡോണിന്റെ ഭാര്യ മരിച്ചു. പിന്നീട് ആറുവര്‍ഷത്തിനുശേഷം 1992 ല്‍ ബുഫോര്‍ഡ് നഗരം ഡോണ്‍ സ്വന്തമാക്കി. 

മനസ്സില്ലാമനസ്സോടെ ആണ് വില്പ്പനക്ക് തയ്യാര് ആയതെങ്കിലും തന്റെ ഏക മകനോടൊത്ത് താമസിക്കാനാണ് ഡോണിന്റെ ആഗ്രഹം. 

എബി മക്കപ്പുഴ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക