Image

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (തയ്യാറാക്കുന്നത്: സുധീര്‍ പണിക്കവീട്ടില്‍)

Published on 16 December, 2018
ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (തയ്യാറാക്കുന്നത്: സുധീര്‍ പണിക്കവീട്ടില്‍)
(എല്ലാ തിങ്കളാഴ്ചയും വായിക്കുക)

(ഇപ്രാവശ്യം ചരിത്രപരമായ/സാഹിത്യപരമായ ചോദ്യങ്ങളും ഉത്തരങ്ങളും. വായനക്കാര്‍ക്ക് രസകരമായ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്)

പതിനാറാം നൂറ്റാണ്ടില്‍ ന്യൂയോര്‍ക്ക് ഒരു ഡച്ച് കോളനിയായിരുന്നപ്പോള്‍ അതിന്റെ പേരെന്തായിരുന്നു. ആരായിരുന്നു, ഭരണം നടത്തിയിരുന്നത്?

ന്യൂ നെതെര്‍ലാന്റ്‌സ്, അല്ലെങ്കില്‍ ന്യൂ ആംസ്‌റ്റെര്‍ഡാം, പീറ്റര്‍ സ്റ്റുവസന്റ്

1893 ല്‍ സ്ര്തീകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാഷ്ട്രം?

ന്യൂസീലാന്റ്

1852ല്‍ ഏറ്റവു അധികം വില്‍ക്ക്‌പ്പെട്ട നോവലാണു അമേരിക്കന്‍ സിവില്‍ വാറിനെ സഹായിച്ചത് എന്ന് ലിങ്കണ്‍ വിശേഷിപ്പിച്ചത് ഏത് നോവലിനെപ്പറ്റി?

അങ്കില്‍ ടോംസ് ക്യാബിന്‍

ആഫ്രിക്കയില്‍ നിന്നും അടിമകളെ കൊണ്ട് വരുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം യു.എസ്. കോണ്‍ഗ്രെസ്സ് നടപ്പാക്കിയ വര്‍ഷം.

1807

ക്രിസ്തുവിനു 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീസ്സില്‍ ജീവിച്ചിരുന്നു ഒരു ഗുരുവും ശിഷ്യനും. ഒരാള്‍ പുരാതന കാലത്തെ ഏറ്റവും വലിയ യോദ്ധാവ്, മറ്റേയാള്‍ ഏറ്റവും വലിയ തത്വ ചിന്തകന്‍?

മഹാനായ അലെക്‌സാണ്ടര്‍/അരിസ്‌റ്റോട്ടില്‍

ബെര്‍ളിന്‍ വാള്‍ എത്ര കാലം നിന്നു.

28 വര്‍ഷങ്ങല്‍ (1961-1989)

ഏറ്റവും ഉയരം കൂടിയ അമേരിക്കന്‍ പ്രസിഡണ്ട് (6'4") ഏറ്റവും ഉയരം കുറഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് (5'4'')

എബ്രാഹാം ലിങ്കണ്‍, ജയിംസ് മാഡിസണ്‍

അമേരിക്കന്‍ ദേശീയ ഗാനത്തിന്റെ വരികള്‍ രചിച്ചത് ആര്‍? ഏത് യുദ്ധകാലത്ത്?

ഫ്രാന്‍സിസ് സ്‌കോട്ട് കി, 1812 യുദ്ധകാലത്ത്

ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയ മുഗള്‍ സാമ്രാജ്യത്തിലെ രണ്ടു മഹാന്മാര്‍?

ബാബര്‍ /ജഹാംഗീര്‍

ആള്‍ ഇന്ത്യ മുസ്ലീം ലീഗ് സ്ഥാപിക്കപ്പെട്ടത് ആരുടെ നേത്രുത്വത്തില്‍?

ആഗഖാന്‍

കലിംഗ യുദ്ധം ഉണ്ടായ വര്‍ഷം?

ക്രുസ്തുവിനു 261 വര്‍ഷങ്ങള്‍ക്ക് മുമ്പ്?

ടര്‍ക്കി-അഫ്ഗാന്‍ ഭരണം ഭാരതത്തില്‍ എത്ര വര്‍ഷം നില നിന്നു.

മൂന്നു ശതാബദത്തോളം.


ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വര്‍ഷം?

1951

ഭാരതം വിഭജിച്ച് മുസ്ലീമുകള്‍ക്ക് വേറെ രാഷ്ട്രം വേണമെന്ന് അവര്‍ അവകാശപ്പെട്ട വര്‍ഷം.

1940

വന്ദേ മാതരം ആദ്യം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ പാടിയ വര്‍ഷം.

1896

ചാള്‍സ് ഡിക്കെന്‍സിനു ഇഷ്ടമാണെന്ന്പറയാറുള്ള അദ്ദേഹത്തിന്റെ നോവല്‍

ഡേവിഡ് കോപ്പര്‍ഫീല്‍ഡ്

ഇംഗ്ലീഷ് കവി കീറ്റ്‌സിന്റെ ഏത് കവിതയിലാണ് ഈ വരി" And no birds sing

ല ബെല്ല ഡേം സാന്‍സ് മേര്‍സി

ഇംഗ്ലീഷ് കവി കീറ്റ്‌സിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സമാധി ശിലയില്‍ എഴുതി വച്ചിരിക്കുന്നത്?

“Here lies one whose name was writ in water”
(അടുത്ത ആഴ്ച ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും കാണാം)
Join WhatsApp News
ashih 2018-12-16 14:45:57
ഇത്തരം ഉത്തരങ്ങൾ പഠിച്ചിട്ട്   എന്ത് കാര്യം .അലങ്കോലമയമായ   കുടുംബജീവിതത്തെപറ്റി ,  താന്തോന്നിയായ ഭാര്യ , തോന്ന്യാസം നടക്കുന്ന മക്കൾ ആത്മാവ് ഇല്ലാത്ത പള്ളികൾ ഭാവിയുടെ നാശം വല്ലതും പറയൂ  സുഹൃത്തേ .
Simon 2018-12-16 16:17:53
ഹാലോ ashih, താന്തോന്നിയായ ഭാര്യയെ നിലക്കു നിർത്താൻ താങ്കൾ മാത്രം മതിയില്ലേ?  അതിന് പൊതുജനം വായിക്കുന്ന ഇ-മലയാളി പത്രം ദുരുപയോഗപ്പെടുത്തണോ? താങ്കളെപ്പോലുള്ള വായനക്കാരുള്ളതുകൊണ്ടാണ് വിജ്ഞാനം പകരുന്ന പല മാദ്ധ്യമങ്ങളുടെയും നിലവാരം കുറഞ്ഞിരിക്കുന്നത്. 

'ക്വീൻ എലിസബത്തിന്റെ അടിഭാഗം നനഞ്ഞിരിക്കുന്ന കാരണമെന്തെന്ന്' കുറേക്കാലങ്ങൾക്ക് മുമ്പ് ഐ എ എസ് പരീക്ഷയ്ക്ക് ഒരു ചോദ്യം ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അറിവിനെ വെറുക്കുന്ന ആഷിഹിനെപ്പോലുള്ളവർ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ ദുർവിചാരമായിരിക്കും ആദ്യം മനസിൽ പ്രതിഫലിക്കുന്നത്. 'ക്വീൻ എലിസബത്ത്' ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ കപ്പലായിരുന്നു. കപ്പലിന്റെ അടിഭാഗം നനഞ്ഞിരിക്കുന്നുവെന്ന ചിന്ത പരീക്ഷ എഴുതുന്ന ചിലർക്ക് വരണമെന്നില്ല.  

മനസ് ശുദ്ധമാക്കി താങ്കൾ 'പണിക്ക വീട്ടിലിലിന്റെ' ചോദ്യോത്തരങ്ങൾ വായിക്കൂ. താങ്കൾ ഒരു അപ്പനാണെങ്കിൽ ഇത്തരം അറിവുകൾ താങ്കളുടെ മക്കൾക്ക് പ്രയോജനപ്പെടും. മക്കൾ അറിവുള്ളവരെങ്കിൽ തോന്ന്യാസം നടക്കില്ല. പള്ളിയിലും ആത്മാവുണ്ടെന്നുള്ള താങ്കളുടെ വിഡ്ഢിത്വം വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചുപോയി. ഹാ ഹാ !!!!
നിത്യം 2018-12-16 17:30:12
‘ഞാനിവിടെയുണ്ട്’' എന്ന് നിത്യവും ഓർമ്മിപ്പിക്കാൻ വല്ലതും എഴുതണ്ടേ ashih.
വിദ്യാധരൻ 2018-12-16 21:04:31
യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ അറിവ് പകരാൻ സുധീർ പണിക്കവീട്ടിൽ തയ്യാറാകുമ്പോൾ അത് നിഷേധിക്കുകയും, അദ്ദേഹത്തിന്റ ഉദ്ദേശ്യ ശുദ്ദിയെ ചോദ്യം ചെയ്യുകയും, അതിനെ പരിഹാസത്തോടെ കാണുകയും ചെയ്യുമ്പോൾ, ആ മനസ്സുകൾക്ക് വിദ്യ വളരെ ആവശ്യമാണെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അത് മനസ്സിനെ സംസ്കരിച്ചിട്ടില്ലെന്നും വളരെ വ്യക്തമാണ് .പണമുള്ളതുകൊണ്ട് ഒരുത്തനും മാനിക്കപ്പെടുന്നില്ല . എന്നാൽ വിദ്യയുള്ളവൻ സർവ്വരാലും മാനിക്കപ്പെടുന്നു . ഉള്ളൂർ എസ്‌.പരമേശ്വരയ്യരുടെ ചിന്തോദ്ധീപകമായ കവിത വിദ്യയുടെ മഹത്വത്തെ എടുത്തു കാട്ടുന്നു 

വിത്തമെന്തിനു മർത്ത്യന്നു വിദ്യ കൈവശമാകുകിൽ
വെണ്ണയുണ്ടെങ്കിൽ നറുനെയ്‌ വേറിട്ടു കരുതേണമോ?
വിദ്യവിട്ടു നരന്നാമോ വിശ്വംഭരയിൽ വാഴുവാൻ
ആയുധം കയ്യിലേറാത്തോൻ അടരാടുന്നതെങ്ങനെ?
വിദ്യയാം പ്രാണനേവന്നു വേർ പെട്ടു നിലകൊള്ളുമോ
സമ്പത്തും മറ്റുമവനു ശവം ചാർത്തിന മാലകൾ
അജ്ഞനായ്‌ ജീവിതം പോക്കാൻ ആർക്കു ധാർഷ്ട്യമുദിച്ചിടും
വാലും കൊമ്പും വെടിഞ്ഞുള്ള മഹിഷം തന്നെയപ്പുമാൻ
കാണേണ്ടതൊന്നും കണ്ടീടാ; കേൾക്കേണ്ടുന്നതു കേട്ടിടാ
ഓതേണ്ടതോതിടാ; മേവുമജ്ഞനന്ധൈഡമൂകനായ്‌
മേനിയെത്ര തടിച്ചാലും വിദ്യാഹീനൻ വെറും തൃണം
മറിച്ചതു ചടച്ചാലും മനീഷിയമൃതാശനൻ
മണിയും ചരലും കല്ല്; മർത്ത്യൻ വിജ്ഞനുമജ്ഞനും
ഔജ്ജല്യത്തിൻ പ്രഭാവത്താലറിവൂ വേർ തിരിച്ചു നാം
പുറം കണ്ണു തുറപ്പിപ്പൂ പുലർ വേളയിലംശുമാൻ
അകക്കണ്ണു തുറപ്പിക്കാനാശാൻ ബാല്യത്തിലെത്തണം
അന്നമേകുന്നവൻ മോദമപ്പോൾ മാത്രമണച്ചിടും
ആജീവനാന്തമാനന്ദമരുളും വിദ്യ നൽകുവോൻ
കൊണ്ടുപോകില്ല ചോരന്മാർ, കൊടുക്കുംതോറുമേറിടും
മേന്മ നൽകും മരിച്ചാലും വിദ്യതന്നെ മഹാധനം.
അമ്മയ്ക്കൊപ്പം വളർത്തീടും, അഛനൊപ്പം ഹിതം തരും
വേളിക്കൊപ്പം സുഖിപ്പിക്കും; വിദ്യ സർവ്വാർത്ഥസാധകം
തൻ വീട്ടിലജ്ഞനും പൂജ്യൻ; തൻ നാട്ടിലരചാളുവോൻ
വിദ്യാസമ്പന്ന,നാരാദ്ധ്യൻ വിശ്വത്തിങ്കലശേഷവും
പഠിക്കണം നാമോരോന്നു ബാല്യം തൊട്ടു നിരന്തരം
പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ
പിശുക്കാൽ പിഴുകും ലക്ഷ്മി; പേർത്തും ഗർവ്വാൽ സമുന്നതി
അനഭ്യാസത്തിനാൽ വിദ്യ; യമർഷത്താൽ വിവേകവും.
ബാലൻ തൻ വിദ്യയാലൊറ്റബ്ഭവനത്തിന്നിരുട്ടു പോം
ബാലൻ തൻ വിദ്യയാൽ വായ്ക്കും പ്രകാശം പലവീട്ടിലും.
വൈരമില്ലാ കരം തോറും; മൗക്തികം ശുക്തിയേതിലും
ചന്ദനം കാനനം നീളെ; സംഖ്യാവാനേതു ദിക്കിലും
വിദ്യ തന്നെ പരം നേത്രം, ബുദ്ധിതന്നെ പരം ധനം
ദയ തന്നെ പരം പുണ്യം, ശമം തന്നെ പരം സുഖം
വിശേഷബുദ്ധിയെന്തിന്നു വിരിഞ്ചൻ മർത്ത്യനേകിനാൻ
വിദ്യയാൽ ജ്ഞാനമാർജ്ജിപ്പാൻ, ജ്ഞാനത്താൽ മുക്തി നേടുവാൻ
അനന്തം വിദ്യയാം സിന്ധു, ആയുസ്സത്യന്ത ഭംഗുരം
പരത്തിലെത്തണം താനും, പ്രാപിപ്പാൻ പരമം പദം
അപവർഗ്ഗമിത്തീർത്ഥമാവോളം സേവ ചെയ്തിടാം
ഒക്കും മട്ടീ സമുദ്രത്തി, ലോടിക്കാം കപ്പലെപ്പൊഴും  
വിദ്യ 2018-12-16 23:25:17
ദുർജനഃ പരിഹർത്തവ്യോ
വിദ്യയാഽലങ്കൃതോഽപി സൻ
മണിനാ ഭൂഷിതഃ സർപ്പഃ
കിമസൗ ന ഭയങ്കരഃ

ചീത്ത ആളുകൾ വിദ്യയാൽ അലങ്കൃതരാണെങ്കിൽ കൂടി നന്നാക്കാൻ പറ്റുന്നവരല്ല.
പാമ്പു രത്നം ധരിച്ചാലും ഭയങ്കരം തന്നെ അല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക